'തെളിവുകളുണ്ടെങ്കില്‍ പുറത്തുവിടൂ'; പി.കെ ഫിറോസിനെ വെല്ലുവിളിച്ച് കെ.ടി ജലീല്‍ 

SEPTEMBER 13, 2025, 8:29 AM

മലപ്പുറം: പി.കെ ഫിറോസ് ഉന്നയിച്ച അഴിമതി ആരോപണം നിഷേധിച്ച് കെ.ടി ജലീല്‍. മലയാളം സര്‍വകലാശാലക്ക് ഭൂമി ഏറ്റെടുത്തത് താന്‍ മന്ത്രി ആയിരിക്കുമ്പോഴല്ലെന്ന് ജലീല്‍ പറഞ്ഞു.

താന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആയത് 2018ലാണെന്നും 2016 ഫെബ്രുവരിയിലാണ് ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്നും ജലീല്‍ പറഞ്ഞു. തനിക്കെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍ പുറത്തുവിടാന്‍ പി.കെ ഫിറോസിനെ കെ.ടി ജലീല്‍ വെല്ലുവിളിച്ചു.

' 17 ഏക്കറില്‍ ഉപയോഗിക്കാന്‍ പറ്റാത്ത 6 ഏക്കറോളം ഒഴിവാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ 1.6 ലക്ഷമാക്കി വില കുറച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടാന്‍ തയ്യാറാണ്. അവിടെ നിര്‍മാണം ആരംഭിക്കാത്തത് അനുമതി ലഭിക്കാത്തത് കൊണ്ടല്ല. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണമാണ്.

vachakam
vachakam
vachakam

ഫിറോസ് ചോദ്യം ചോദിക്കേണ്ടത് അന്നത്തെ ലീഗ് മന്ത്രിമാരോടാണ്. നിര്‍മാണത്തിന്റെ കാര്യത്തില്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനെ സമീപിക്കും.  നിയമനടപടിയുമായി ഫിറോസ് പോയാല്‍ നേരിടും. ഫിറോസിനെതിരെ വിവിധ ഏജന്‍സികള്‍ക്ക് പരാതി നല്‍കി,' കെ.ടി ജലീല്‍ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam