വാഷിംഗ്ടണ്‍: റഷ്യയുടെ സാമ്പത്തിക സ്വാധീനം കുറയ്ക്കുന്നതിനായി ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 50-100 ശതമാനം താരിഫ് ഏര്‍പ്പെടുത്തണമെന്ന് നാറ്റോയോട് ട്രംപ് ആവശ്യപ്പെട്ടു. ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇതാണ് മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.
നാറ്റോ രാജ്യങ്ങള്‍ക്ക് ശനിയാഴ്ച ഇത് സംബന്ധിച്ച് ട്രംപ് കത്തയച്ചു. റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താനും കനത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനും ട്രംപ് കത്തില്‍ ആവശ്യപ്പെട്ടു. 'എല്ലാ നാറ്റോ രാജ്യങ്ങളും റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുകയും യുഎസ് ഏര്‍പ്പെടുത്തിയതിന് സമാനമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ സമ്മതിക്കുകയും ചെയ്യുകയാണെങ്കില്‍, റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഞാന്‍ തയ്യാറാണ്,' ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു. യുദ്ധം അവസാനിച്ച് കഴിഞ്ഞാല്‍ ഈ നികുതികളെല്ലാം നീക്കാമെന്നും ട്രംപില്‍ എക്‌സില്‍ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്