പത്തനംതിട്ട: അടൂരിലെ ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ മരണത്തിൽ സിപിഎം നേതാക്കൾക്കെതിരായ ആരോപണം പാർട്ടിക്കുള്ളിൽ വീണ്ടും ചർച്ചയാകുന്നു.
ജില്ലാ നേതാക്കളെ പോലും സംശയ നിഴലിൽ ആക്കുന്ന ആരോപണത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം ഇടപെടണം എന്നാണ് ഒരുവിഭാഗം നേതാക്കളുടെ ആവശ്യം.
തട്ടിപ്പ് കേസിൽ നേതാക്കളുടെ പങ്ക് പുറത്തുവരാതിരിക്കാൻ പൊലീസിനെ ഉപയോഗിച്ച് ജോയലിനെ കസ്റ്റഡി മർദ്ദനത്തിന് ഇരയാക്കി എന്നാണ് കുടുംബം ആവർത്തിക്കുന്നത്.
2020 ലാണ് ജോയൽ മരിക്കുന്നത്. അടൂർ പൊലീസിന്റെ കസ്റ്റഡി മർദ്ദനത്തെ തുടർന്നാണ് മരണമെന്ന് ആരോപിക്കുന്ന കുടുംബം സിപിഎം നേതാക്കളുടെ പങ്കുകൂടി ചൂണ്ടിക്കാട്ടുന്നു. കടമ്പനാടുള്ള സിപിഎം പ്രാദേശിക വനിതാ നേതാവിനെ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് പിടികൂടി. അവരുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് അടൂരിലെ പ്രധാന സിപിഎം നേതാക്കളിലേക്ക് തട്ടിപ്പിന്റെ കണ്ണി നീണ്ടു. എന്നാൽ തുടർ അന്വേഷണം അട്ടിമറിക്കപ്പെട്ടു. തട്ടിപ്പ് കേസിൽ അറസ്റ്റിലായ വനിതാ നേതാവിന്റെയും മറ്റ് സിപിഎം നേതാക്കന്മാരുടെയും വിശ്വസ്തനായിരുന്നു ജോയൽ. കോടികളുടെ തട്ടിപ്പ് പുറത്ത് വരുമെന്ന് ഭയന്ന് അടൂർ സി.ഐ.യേയും സംഘത്തെയൂം ഉപയോഗിച്ച് ക്രൂരമായ കസ്റ്റഡി മർദ്ധനത്തിന് ഇരയാക്കി എന്നാണ് കുടുംബം ആരോപിക്കുന്നത്. ജോയലും പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന സിപിഎം അടൂർ ഏരിയ സെക്രട്ടറിയുടെ വാദമെല്ലാം പൊളിഞ്ഞു. ജോയൽ അടിമുടി പാർട്ടി ആയിരുന്നുവെന്ന് തെളിവുകൾ സഹിതം കുടുംബം ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്