ഡല്‍ഹി: ഡല്‍ഹിയിലെ പ്രസിദ്ധമായ താജ് പാലസ് ഹോട്ടലിന് ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ബോംബ് സ്ക്വാഡിന്‍റെ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്നും, വ്യാജ സന്ദേശമാകാനാണ് സാധ്യതയെന്നും പൊലീസ് അറിയിച്ചു.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡല്‍ഹി ഹെെക്കോടതിക്ക് നേരെയും ഇന്നലെ ബോംബ് ഭീഷണി ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ നഗരത്തിലെ സർക്കാർ ഓഫീസുകളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും സുരക്ഷ ശക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്