ഹൂസ്റ്റണിൽ സൈറാകോം ഇന്റർനാഷണൽ അടച്ചുപൂട്ടുന്നു, 355 ജീവനക്കാർക്ക് ജോലി നഷ്ടമാകും

SEPTEMBER 12, 2025, 10:53 PM

ഹൂസ്റ്റൺ: ഭാഷാ വ്യാഖ്യാന സേവനങ്ങൾ നൽകുന്ന സൈറാകോം ഇന്റർനാഷണൽ കിര എന്ന സ്ഥാപനം ഹൂസ്റ്റണിലെ തങ്ങളുടെ കേന്ദ്രം അടച്ചുപൂട്ടുന്നു. ഇതോടെ ഹൂസ്റ്റണിൽ 355 ജീവനക്കാർക്ക് ജോലി നഷ്ടമാകും.

അടുത്തിടെ നടന്ന ഒരു ഏറ്റെടുക്കലിന്റെ ഭാഗമായുള്ള വിപുലമായ പുനഃസംഘടനയുടെ ഭാഗമായാണ് പിരിച്ചുവിടലെന്ന് കമ്പനി അറിയിച്ചു.

കമ്പനി അടച്ചുപൂട്ടുന്നതോടെ സ്പാനിഷ്, വിയറ്റ്‌നാമീസ്, പോർച്ചുഗീസ്, അറബിക് ഉൾപ്പെടെ വിവിധ ഭാഷകളിലെ ഇന്റർപ്രെട്ടർമാരുടെ തൊഴിൽ ഇല്ലാതാകും. ഡിസംബർ ഒന്നിന് ആരംഭിച്ച് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഈ പിരിച്ചുവിടൽ പൂർത്തിയാകും.

vachakam
vachakam
vachakam

സൈറാകോമിനെ പ്രോപിയോ എന്ന മറ്റൊരു ഭാഷാ സേവന ദാതാക്കൾ ഏറ്റെടുത്തതാണ് ഈ പുനഃസംഘടനയ്ക്ക് കാരണം. ഹൂസ്റ്റണിൽ മാത്രമല്ല, സൈറാകോമിന്റെ അരിസോണ ഓഫീസിലും 500ഓളം തസ്തികകൾ നിർത്തലാക്കുന്നുണ്ട്.

കൂടാതെ, മറ്റൊരു വിതരണ കമ്പനിയായ എസ്സെൻഡന്റ് മാനേജ്‌മെന്റ് സർവീസസ് തങ്ങളുടെ ഹൂസ്റ്റൺ കേന്ദ്രത്തിലെ 92 ജീവനക്കാരെ പിരിച്ചുവിടാനും പദ്ധതിയിടുന്നുണ്ട്.

ബിസിനസ്സിലെ മാറ്റങ്ങളും വലുപ്പം കുറയ്ക്കലുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. നവംബർ 7ന് ശേഷമുള്ള രണ്ടാഴ്ചയ്ക്കുള്ളിൽ ഈ പിരിച്ചുവിടലുകൾ നടക്കും.

vachakam
vachakam
vachakam

പി പി ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam