ബെംഗളൂരു: കർണാടകയിൽ ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ബുധനാഴ്ച അധികാരമേൽക്കാനിരിക്കെ
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനും നിലവിൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ യതീന്ദ്ര സിദ്ധരാമയ്യ തനിക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
മന്ത്രിസ്ഥാനം ഹൈക്കമാൻഡ് ഉറപ്പുനൽകിയിട്ടുണ്ടെന്നും എന്നാൽ കെപിസിസിയിലെ പദവികളെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷമായി താൻ ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വടക്കൻ കർണാടക മേഖലയിലെ തങ്ങളുടെ സമുദായത്തിന് മന്ത്രിസ്ഥാനം നൽകണമെന്ന് സിദ്ധരാമയ്യയോടും ഡി.കെ.ശിവകുമാറിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ആദ്യഘട്ടത്തിൽ ഇല്ലെങ്കിലും രണ്ടാം ഘട്ടത്തിൽ പദവി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
