ലൂസിയാന മാളിൽ വെടിവെപ്പ്: ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്; 5 പേർ കസ്റ്റഡിയിൽ

APRIL 23, 2026, 11:17 PM

ബാറ്റൺ റൂഷ്: ലൂസിയാനയിലെ മാൾ ഓഫ് ലൂസിയാനയിലുണ്ടായ വെടിവെപ്പിൽ 17 വയസ്സുകാരൻ കൊല്ലപ്പെട്ടു. സംഭവത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.22ഓടെ മാളിലെ ഫുഡ് കോർട്ടിലായിരുന്നു സംഭവം.

രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്ന് പോലീസ് ചീഫ് ടി.ജെ. മോഴ്‌സ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ വെടിവെപ്പ് നടത്തിയ പ്രധാന പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.

പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അപ്രതീക്ഷിതമായുണ്ടായ വെടിവെപ്പിൽ അവിടെയുണ്ടായിരുന്ന നിരപരാധികളായ മറ്റു ചിലർക്കും പരിക്കേറ്റിട്ടുണ്ട്.

vachakam
vachakam
vachakam

നിലവിൽ പൊതുജനങ്ങൾക്ക് ഭീഷണിയൊന്നുമില്ലെന്നും മാളിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചതായും അധികൃതർ വ്യക്തമാക്കി. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രികളിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്‌സുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam