കോഴിക്കോട്: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു.പ്രതിഭക്ക് എതിരായ ലൈംഗികാധിക്ഷേപം വിവാദമായതിന് പിന്നാലെ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയക്ക് എതിരായ ലൈംഗികാധിക്ഷേപവും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.
പ്രതിഭക്ക് എതിരെ നടന്നതിനെക്കാൾ ഹീനമായ അധിക്ഷേപമാണ് തഹിലിയക്ക് നേരെ നടക്കുന്നതെന്ന് യൂത്ത് ലീഗ് നേതാവ് നജ്മ തബ്ഷീറ പറഞ്ഞു.
സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് മുതൽ രൂക്ഷമായ ലൈംഗികാധിക്ഷേപ കമന്റുകളാണ് തഹിലിയയുടെ പോസ്റ്റുകൾക്ക് താഴെ ഇടത് അനുകൂല സൈബർ പ്രൊഫൈലുകൾ നടത്തുന്നത്. ഹരിത വിവാദകാലത്തെ വിഷയങ്ങൾ ഉയർത്തിയാണ് അധിക്ഷേപം.
പരസ്യമായി ഓൺലൈനിൽ ഛർദിക്കുന്ന അധിക്ഷേപങ്ങൾ ഒന്നും കാണാത്തതല്ല. എല്ലാം തെളിവുകളോടെ എടുത്തുവെച്ചിട്ടുണ്ട്. പെണ്ണായാൽ തോന്നുന്നത് പറയാമെന്നും, അവളുടെ രാഷ്ട്രീയ, വ്യക്തി സ്വാതന്ത്ര്യത്തെ എപ്പോഴും ചോദ്യമുനയിൽ നിർത്താമെന്നതുമായ ധാരണ അശ്ലീലമാണ്.
തഹിലിയക്കെതിരാവുമ്പോൾ അത് കാണാതിരിക്കുന്നതും, ഒന്നുകൂടി കടന്ന് അതിനു നേതൃത്വം നൽകുകയും ചെയ്യുന്നവർ, ഒരു ഇടതുപക്ഷ എംഎൽഎക്ക് എതിരാവുമ്പോൾ ക്ഷുഭിതരാവുന്നത് സ്ത്രീയോടുള്ള ബഹുമാനമല്ല, അവസരവാദമാണ്. ആ അവസരവാദംകൊണ്ട് സ്ത്രീകൾക്കെതിരായ അതിക്രമം അവസാനിക്കില്ല, ആത്മാർഥതയില്ലാത്ത ഐക്യദാർഢ്യം കൊണ്ട് പ്രബുദ്ധ സ്ത്രീകളെ പറ്റിക്കരുതെന്നും നജ്മ ഫേസ്ബുക്കിൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
