ആലപ്പുഴ: എംഎൽഎ ആയാൽ തനിക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മണ്ഡലത്തിലെ പാവപ്പെട്ട രോഗികൾക്ക് വീതിച്ചു നൽകുമെന്ന് കുട്ടനാട് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി റെജി ചെറിയാൻ.
ഓരോ മാസവും ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആർക്കൊക്കെ നൽകി എന്ന് വ്യക്തമാക്കുമെന്നും റെജി ചെറിയാൻ പ്രഖ്യാപിച്ചു.
കേരളത്തിലെ മറ്റേതൊരു പ്രദേശത്തുള്ള ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തേക്കാൾ വലിയ ദുരിതവും കഷ്ടപ്പാടുമാണ് കുട്ടനാടുകാർ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിനാൽ കുട്ടനാടിന്റെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന വേതനവും അലവൻസുകളും സ്വന്തം കാര്യങ്ങൾക്കായി ഉപയോഗിക്കുന്നത് ധാർമ്മികമായി ശരിയല്ല.
അതുകൊണ്ട് ജനപ്രതിനിധിയായ തെരഞ്ഞെടുക്കപ്പെട്ടാൽ ശമ്പളവും ഇന്ധനവും അടക്കമുള്ള മറ്റ് എല്ലാ ആനുകൂല്യങ്ങളും ഏതെങ്കിലും തരത്തിലുള്ള ചികിത്സാ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ടെങ്കിൽ അതും സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കില്ല. ഇത് കുട്ടനാടിന്റെ കാൻസർ രോഗികൾക്കും അരശണർക്കായും മാറ്റിവയ്ക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
