പ്രസിദ്ധ ബാലസാഹിത്യകാരൻ പി.ഐ. ശങ്കരനാരായണൻ  അന്തരിച്ചു 

MARCH 25, 2026, 9:10 PM

 കൊച്ചി: പ്രസിദ്ധ ബാലസാഹിത്യകാരൻ പി.ഐ. ശങ്കരനാരായണൻ (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു അന്ത്യം. എഴുപതിലധികം ബാലസാഹിത്യ കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.  

 ഏലം ബോർഡിലെ മുൻ ഉദ്യോഗസ്ഥനായ അദ്ദേഹം ഭാഷാ സംരക്ഷണ പ്രവർത്തകൻ, കവി, പ്രഭാഷകൻ, ബാലസാഹിത്യകാരൻ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രസിദ്ധനാണ്.

കേരളീയ സാഹിത്യ-സാംസ്‌കാരിക മേഖലകളില്‍ കഴിഞ്ഞ അരനൂറ്റാണ്ടായി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള സാഹിത്യകാരനാണ് അദ്ദേഹം. കവി, ഭാഷാ സ്നേഹി, കഥാകൃത്ത്, നടന്‍, പ്രഭാഷകന്‍, ഗാന്ധിയന്‍ എന്നിങ്ങനെ വിവിധ മേഖലകളിൽ ശ്രദ്ധേയനായിരുന്നു പി.ഐ. ശങ്കരനാരായണന്‍.

vachakam
vachakam
vachakam

  1974ല്‍ ഏലം ബോര്‍ഡില്‍ (ഇപ്പോൾ സ്പൈസസ് ബോര്‍ഡ്) പബ്ലിസിറ്റി വിഭാഗത്തില്‍ ചേര്‍ന്നു. ‘ഏലം ഒരു ശീലമാക്കൂ’ എന്ന പരസ്യവാചകം അദ്ദേഹത്തിൻ്റെ രചനയാണ്.

 ‘അറിയൂ ഗാന്ധിജിയെ’ എന്ന പുസ്തകം കുട്ടികളെ ഉദ്ദേശിച്ച് എഴുതിയതാണെങ്കിലും ഈ രംഗത്തെ അദ്ദേഹത്തിൻ്റെ മികച്ച സംഭാവനകളിലൊന്നാണ്. സൈലൻ്റ് വാലി സമരകാലത്തും (1980) തുടര്‍ന്നും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. കുട്ടികളില്‍ പരിസ്ഥിതി ബോധം വളര്‍ത്താനായി പ്രകൃതിവന്ദനം, ഇലയും മരവും കാടും, ദേവതയുടെ സ്വപ്നം, തേങ്ങാമിഠായി, ഭൂമിയുടെ നാവ് എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam