വാഷിംഗ്ടൺ/ഇസ്‌ലാമാബാദ്: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഈയാഴ്ച അവസാനം പാകിസ്ഥാൻ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്.
ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ, മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ നിലപാടെടുത്തതിനെത്തുടർന്നാണ് വാൻസിനെ ചർച്ചകൾക്കായി നിയോഗിക്കാൻ നീക്കം നടക്കുന്നത്.
ചർച്ചകൾ സുഗമമാക്കാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് മുന്നോട്ട് വന്നതും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.
വിദേശ-ആഭ്യന്തര കാര്യങ്ങളിൽ പ്രസിഡന്റ് ട്രംപിന്റെ ഏറ്റവും വിശ്വസ്തനായ ഉപദേശകനാണ് വൈസ് പ്രസിഡന്റ് എന്നും, ദേശീയ സുരക്ഷാ ടീമിലെ പ്രധാനിയായ അദ്ദേഹം ചർച്ചകളുടെ ഭാഗമാകുന്നത് സ്വാഭാവികമാണെന്നും വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് പറഞ്ഞു.
യുദ്ധം ആരംഭിച്ച് ഏകദേശം ഒരു മാസം പിന്നിടുമ്പോൾ, ഒരു 'സമാധാന ഇടനിലക്കാരൻ' എന്ന നിലയിൽ പാകിസ്ഥാൻ നടത്തുന്ന നീക്കങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ നേടുകയാണ്. ഇസ്‌ലാമാബാദിൽ വെച്ച് അമേരിക്കൻ പ്രതിനിധികളും ഇറാനിയൻ ഉദ്യോഗസ്ഥരും തമ്മിൽ ചർച്ചകൾ നടന്നേക്കുമെന്നാണ് സൂചന. എന്നാൽ സന്ദർശനത്തിന്റെ കൃത്യമായ സമയമോ പങ്കെടുക്കുന്നവരുടെ വിവരങ്ങളോ വൈറ്റ് ഹൗസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
