തളിപ്പറമ്പിലെ യുഡിഎഫ് വിമതൻ കൊയ്യം ജനാർദ്ദനൻ മത്സരരംഗത്ത് തുടരും

MARCH 25, 2026, 9:02 PM

കണ്ണൂർ: തളിപ്പറമ്പിലെ യുഡിഎഫ് വിമതൻ കൊയ്യം ജനാർദ്ദനൻ മത്സരരംഗത്ത് തുടരും. പത്രിക പിൻവലിക്കേണ്ട അവസാന ദിവസമായ ഇന്നുകൂടി കാത്തിരിക്കാനാണ് തീരുമാനം. ജനാർദ്ദനനെതിരെ പാർട്ടി നടപടി ഉണ്ടായേക്കും.

കെപിസിസി അംഗമായ കൊയ്യം ജനാർദ്ദനനെ അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കൾ അടക്കം ശ്രമം നടത്തിയെങ്കിലും പിന്മാറില്ലെന്ന ഉറച്ച നിലപാട് അറിയിക്കുകയായിരുന്നു. 

പ്രചാരണ രംഗത്ത് കൊയ്യം ജനാർദ്ദനൻ സജീവമായിരുന്നു.

vachakam
vachakam
vachakam

മണ്ഡലത്തിൽ കോൺഗ്രസിന് കൈപ്പത്തി ചിഹ്നത്തിൽ തന്നെ സ്ഥാനാർഥി വേണം എന്ന് ആവശ്യപ്പെട്ടാണ് ജനാർദ്ദനൻ വിമതനായി മത്സരിക്കാൻ ഇറങ്ങിയത്. ടി.കെ ഗോവിന്ദൻ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാൽ പിന്മാറാം എന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ ഗോവിന്ദൻ ഇതിന് തയ്യാറായിരുന്നില്ല.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam