സർക്കാർ പതാകകൾ മാത്രം; പൊതുസ്ഥലങ്ങളിൽ അലങ്കാര പതാകകൾക്കും ക്രോസ്‌വാക്കുകൾക്കും വിലക്കേർപ്പെടുത്തി ഡിഡ്‌സ്‌ബറി

MARCH 25, 2026, 10:15 PM

അൽബെർട്ട: നഗരസഭയുടെ കീഴിലുള്ള പൊതുസ്ഥലങ്ങളിൽ സർക്കാർ പതാകകൾ അല്ലാതെ മറ്റ് അലങ്കാര പതാകകൾ ഉയർത്തുന്നതിനും റോഡുകളിൽ സന്നദ്ധ സംഘടനകളുടെയോ മറ്റ് മൂവ്‌മെന്റുകളുടെയോ പ്രതീകങ്ങൾ പെയിന്റ് ചെയ്യുന്നതിനും വിലക്കേർപ്പെടുത്തി കാനഡയിലെ ഡിഡ്‌സ്‌ബറി ടൗൺ കൗൺസിൽ. 

ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 4-3 എന്ന ഭൂരിപക്ഷത്തിലാണ് വിവാദമായ 'പബ്ലിക് സ്‌പേസ് ന്യൂട്രാലിറ്റി ബൈലോ' (Public Spaces Neutrality Bylaw) പാസാക്കിയത്. ഇതോടെ കാനഡയുടെ ദേശീയ പതാക, പ്രവിശ്യാ പതാക, ഡിഡ്‌സ്‌ബറി നഗരസഭാ പതാക എന്നിവ മാത്രമേ പൊതു കെട്ടിടങ്ങളിൽ ഉയർത്താൻ അനുവാദമുണ്ടാകൂ.

പൊതുസ്ഥലങ്ങൾ എല്ലാവർക്കും ഒരുപോലെ അനുഭവപ്പെടണമെന്നും ഏതെങ്കിലും പ്രത്യേക രാഷ്ട്രീയമോ സാമൂഹികമോ ആയ ആശയങ്ങളെ പ്രതിനിധീകരിക്കുന്നത് ഒഴിവാക്കാനാണ് ഈ നീക്കമെന്നും മേയർ ക്രിസ് ലിറ്റിൽ പറഞ്ഞു. 

vachakam
vachakam
vachakam

എന്നാൽ, ഈ തീരുമാനം എൽ.ജി.ബി.ടി.ക്യു (2SLGBTQIA+), തദ്ദേശീയ ജനവിഭാഗങ്ങൾ എന്നിവരുൾപ്പെടെയുള്ള പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ പൊതുവിടങ്ങളിൽ നിന്ന് മാറ്റിനിർത്താനുള്ള ശ്രമമാണെന്ന് ആരോപിച്ച് 'ഡിഡ്‌സ്‌ബറി സിവിക് ലിറ്ററസി നെറ്റ്‌വർക്ക്' പോലുള്ള സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. 

നേരത്തെ അൽബെർട്ടയിലെ തന്നെ വെസ്റ്റ്‌ലോക്ക്, ബാര്ഹെഡ് എന്നീ നഗരങ്ങളും സമാനമായ നിയമങ്ങൾ നടപ്പിലാക്കിയിരുന്നു. ഈ മാറ്റം നഗരത്തിന്റെ വൈവിധ്യത്തെയും ഉൾക്കൊള്ളൽ മനോഭാവത്തെയും തകർക്കുമെന്ന് ഒരു വിഭാഗം കൗൺസിലർമാരും ആശങ്ക പ്രകടിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam