ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പിന് ഡിട്രോയിറ്റ് മലയാളി സംഘടനകളുമായി സംവദിച്ച് 'ടീം വോയ്‌സ് ഓഫ് ഫോമാ'

MARCH 25, 2026, 12:05 PM

ഡിട്രോയിറ്റ്: പ്രതീക്ഷാ നിർഭരവും ജനക്ഷേമകരവുമായ പദ്ധതികൾ നടപ്പാക്കുന്നതിനായി ഫോമായുടെ 2026'28 ഭരണ സമിതിയിലേയ്ക്ക്  മൽസരിക്കുന്ന 'ടീം വായ്‌സ് ഓഫ് ഫോമാ' പാനൽ അംഗങ്ങൾ തങ്ങളുടെ ഇലക്ഷൻ കാംമ്പെയ്‌നിന്റെ ഭാഗമായി ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ (ഡി.എം.എ), കേരള ക്ലബ്, മിഷിഗൺ മലയാളി അസോസിയേഷൻ (എം.എം.എ) തുടങ്ങിയ സംഘടനകളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മാർച്ച് 22ന് ഒഥന്റിക് ഇന്ത്യൻ ക്വസിൻ റസ്റ്റോറന്റിൽ നടന്ന സൗഹൃദ യോഗത്തിൽ വിവിധ സംഘടനാ നേതാക്കൾ ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് ആശംസകൾ നേർന്നു.

ഫോമായുടെ അംഗസംഘടനകളെയും വിവിധ റീജിയനുകളെയും അമേരിക്കൻ മലയാളി പൊതു സമൂഹത്തെയും വിശ്വാസത്തിലെടുത്തുകൊണ്ടാണ് തങ്ങൾ ജനവിധി തേടുന്നതെന്ന്, അമേരിക്കൻ മലയാളി സമൂഹത്തിൽ സംഘാടന മികവു കൊണ്ട് ശ്രദ്ധേയനായ പൊതുപ്രവർത്തകൻ ബിജു തോണിക്കടവിൽ നയിക്കുന്ന ടീം വോയ്‌സ് ഓഫ് ഫോമാ പാനൽ അംഗങ്ങൾ പറഞ്ഞു. ഏറെ ആവേശത്തോടെയും പ്രതിജ്ഞാബദ്ധതയോടെയുമുള്ള യാത്രയിൽ ഊഷ്മളമായ സ്വീകരണമാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നതെന്ന് ഏവരും വ്യക്തമാക്കി.

vachakam
vachakam
vachakam


ഫോമായുടെ അംഗബലം നൂറിൽ നിന്ന് വർധിപ്പിക്കുന്നതോടൊപ്പം ദീർഘവീക്ഷണത്തോടെയുള്ളതും കാലാനുസൃതവുമായ വികസന പരിപാടികളോടെയാണ് ഫോമായെ നയിക്കുന്നതിനുള്ള അംഗീകാരത്തിനായി ജനസമക്ഷം എത്തുന്നതെന്ന് പ്രസിഡന്റ് സ്ഥാനാർത്ഥി ബിജു തോണിക്കടവിൽ വ്യക്തമാക്കി. ഫോമായുടെ പ്രബുദ്ധമായ പാരമ്പര്യം നിലനിർത്തിക്കൊണ്ട് കർമഭൂമിയിലും ജൻമഭൂമിയിലും ചാരിറ്റി ഉൾപ്പെടെയുള്ള പുതിയ പദ്ധതികൾ നടപ്പാക്കുന്നതോടൊപ്പം നിലവിലുള്ള പദ്ധതികളുടെ തുടർച്ചയുമുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

ഫോമാ 20 വർഷം പൂർത്തിയാക്കുന്ന ചരിത്ര മുഹൂർത്തം സമുചിതമായി ആഘോഷിക്കുന്ന പത്താം വാർഷിക കൺവൻഷൻ അവിസ്മരണീയമാക്കുകയെന്ന ലക്ഷ്യവും തങ്ങൾക്കുണ്ടെന്ന് വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ബിജു തോണിക്കടവിൽ (പ്രസിഡന്റ്), പോൾ പി ജോസ് (ജനറൽ സെക്രട്ടറി), പ്രദീപ് നായർ (ട്രഷറർ), സാമുവൽ മത്തായി (വൈസ് പ്രസിഡന്റ്), ഡോ. മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി), ജോൺസൺ കണ്ണൂക്കാടൻ (ജോയിന്റ് ട്രഷറർ) എന്നിവർ പറഞ്ഞു.

vachakam
vachakam
vachakam


മീറ്റിങ്ങിൽ മാത്യു ചെരുവിൽ (ഫൗണ്ടർ ലീഡർ), തോമസ് കർത്താൾ (നാഷണൽ കമ്മിറ്റി മെമ്പർ), ബിനോയ് ഏലിയാസ് (നാഷണൽ കമ്മിറ്റി മെമ്പർ, മുൻ ആർ.വി.പി), ബോബി തോമസ് (മുൻ ആർ.വി.പി ഫോമാ, പ്രസിഡന്റ് ഡി.എം.എ), സൈജൻ കണിയോടിക്കൽ (അഡൈ്വസറി സെക്രട്ടറി), സുജിത് നായർ (കേരള ക്ലബ് പ്രസിഡന്റ്), ജെയ്ൻ മാത്യു (ഫോമാ ജോയിന്റ് ട്രഷറർ), ബാബു കുര്യൻ (ആർ.വി.പി കാൻഡിഡേറ്റ്), ജെയ്‌സ് മാത്യു (എം.എം.എ പ്രസിഡന്റ്), സുമിനി ജോർദാൻ (വിമൻസ് ആർ.വി.പി കാൻഡിഡേറ്റ്), സ്വപ്ന ഗോപാലകൃഷ്ണൻ, രാജേഷ് കുട്ടി, അജയ് അലക്‌സ്, മോഹൻ പനങ്കാവിൽ, പ്രിൻസ്, സുദർശന കുറുപ്പ്, ബ്രിജേഷ് ഗോപാൽ, അശോക് ജോർദാൻ, നിബു ജോൺ, ജയ് കിഷൻ, സിന്ധു നായർ, ഷെൽബി, പ്രീതി ബോബി, മൈക്കൽ സി മാത്യൂസ്, ലീലാമ്മ ഏലിയാസ്, ഡോ. ജേക്കബ് തോമസ് (ഫോമാ മുൻ പ്രസിഡന്റ്), ജോർജ് മാത്യു (നാഷണൽ കമ്മിറ്റി മെമ്പർ സെൻട്രൽ റീജിയൻ), മോളമ്മ മോൻസി (നാഷണൽ കമ്മിറ്റി മെമ്പർ എമ്പയർ റീജിയൻ), മോൻസി വർഗീസ് (ഫോമാ മുൻ ജോയിന്റ് ട്രഷറർ) എന്നിവർ പങ്കെടുത്തു.

ഹൃദ്യമായ സ്വീകരണം നൽകിയതിന് ടീം വോയ്‌സ് ഓഫ് ഫോമാ ഏവർക്കും ഹൃദയപൂർവം നന്ദി പ്രകാശിപ്പിച്ചു.

vachakam
vachakam
vachakam


എ.എസ് ശ്രീകുമാർ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam