ആലപ്പുഴ: അമ്പലപ്പുഴയിൽ യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജി.സുധാകരനെതിരെ പരസ്യമായ പ്രതികരണം വേണ്ടെന്ന നിലപാടിൽ സിപിഎം.
ചെറിയ പരാമർശത്തിൽ പോലും സുധാകരൻ വലിയ രീതിയിൽ പ്രതികരിക്കുകയും അത് മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ വാർത്തയാക്കുന്നതും അദ്ദേഹത്തിന് അനാവശ്യ ശ്രദ്ധ കിട്ടുന്നുണ്ടെന്ന നിഗമനത്തിലാണ് പാർട്ടിയുടെ തീരുമാനം.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ ജി.സുധാകരനെതിരെ പറഞ്ഞതും അതിന് അദ്ദേഹം നൽകിയ മറുപടിയും വലിയ രീതിയിൽ ചർച്ചാവിഷയമായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ചെറ്റത്തരം പരാമർശമാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. ആ വാക്കിൽ പിടിച്ച് പാവപ്പെട്ടവരെ അധിക്ഷേപിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത് എന്ന് ജി.സുധാകരൻ പറഞ്ഞതോടെ കളം മാറി. പിന്നീട് യുഡിഎഫ് നേതാക്കൾ മുഖ്യമന്ത്രിയുടെ ഈ പരാമർശം തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കുകയും ചെയ്തു.
ഇതിനു മുൻപ് പോളിറ്റ് ബ്യുറോ അംഗം എ.വിജയരാഘവൻ അമ്പലപ്പുഴയിലെ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തപ്പോൾ നടത്തിയ പരാമർശവും സുധാകരൻ ആയുധമാക്കിയിരുന്നു. ഇതൊക്കെ തന്നെയും മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ വാർത്ത നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇനി ജി.സുധാകരനെതിരെ പ്രതികരിക്കേണ്ട എന്ന നിലപാടിലേക്ക് പാർട്ടി എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
