രാഹുൽ ​ഗാന്ധിയ്ക്ക്  പ്രാദേശിക നേതാവിന്റെ കാര്യവിവരം പോലുമില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ

MARCH 26, 2026, 1:57 AM

തിരുവനന്തപുരം:   യുഡിഎഫ് ഉയർത്തുന്ന ബിജെപി-സിപിഐഎം ഡീൽ ആരോപണങ്ങളെ പൂർണമായും തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ  

 'ലോക്‌സഭ ഇലക്ഷനിൽ തൃശ്ശൂരിൽ ബിജെപി ജയിച്ചത് കോൺഗ്രസ് വോട്ട് കൊണ്ടാണ്. തദ്ദേശ സ്ഥാപനങ്ങളിൽ പലയിടത്തും ബിജെപിയും കോൺഗ്രസും ഒന്നിച്ച് മത്സരിച്ചു. എൽഡിഎഫിനെ തകർക്കാൻ വേണ്ടി പല ഘട്ടത്തിലും ഇത്തരം ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അവർ തോൽവിക്ക് മുൻകൂർ ജാമ്യം എടുക്കുകയാണ്,' പിണറായി വിജയൻ പറഞ്ഞു.

  രാഹുൽ ഗാന്ധിക്കെതിരെയും അതിരൂക്ഷമായ വിമർശനങ്ങളാണ് പിണറായി വിജയൻ ഉയർത്തിയത്. രാഹുൽ ഗാന്ധി അഖിലേന്ത്യാ നേതാവാണെങ്കിലും പ്രാദേശിക നേതാവിന്റെ ഗൗരവം പോലുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

കണ്ടാലും കൊണ്ടാലും രാഹുൽ ഗാന്ധി പഠിക്കില്ലെന്നും കാര്യങ്ങൾ നേരെ ചൊവ്വേ പഠിക്കാത്തതുകൊണ്ട് എത്ര മാത്രം അധഃപതനം ഉണ്ടാകുന്നതെന്ന് അദ്ദേഹത്തിന് മനസിലാക്കാൻ കഴിയുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

കേന്ദ്ര ഏജൻസികൾ തനിക്കെതിരേ കേസെടുത്ത് ചോദ്യംചെയ്ത് ബുദ്ധിമുട്ടിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെതിരായ കേസിൽ നടപടി ഉണ്ടായില്ലെന്നും അത് ബിജെപി-സിപിഐഎം അഡ്ജസ്റ്റ്‌മെന്റിന്റെ ഭാഗമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനോടായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam