ആലപ്പുഴ: കുട്ടനാട്ടിൽ കോൺഗ്രസ് വിമതനായി മത്സരിക്കാനിരുന്ന ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് പത്രിക പിൻവലിക്കും.
കൊടിക്കുന്നിൽ സുരേഷ് വിഭാഗത്തിൽപ്പെട്ട ആളായിരുന്നു സജി ജോസഫ്.
കുട്ടനാട് സീറ്റ് കേരള കോൺഗ്രസ് ജോസഫിൽ നിന്ന് ഏറ്റെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സജി ജോസഫ് വിമതനായി മത്സരിക്കാൻ തീരുമാനിച്ചത്. കുട്ടനാട്ടിൽ പെയ്മെന്റ് സീറ്റ് ആരോപണവും ഉയർന്നിരുന്നു.
തുടർന്ന് പാർട്ടിയിൽ നിന്ന് സജി രാജി വെച്ചിരുന്നു.
കുട്ടനാട്ടിൽ കേരള കോൺഗ്രസ് ജോസഫ് പ്രതിനിധി റെജി ചെറിയാനാണ് സ്ഥാനാർത്ഥി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചെറിയ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫിന് കുട്ടനാട് സീറ്റ് നഷ്ടമായത്. ഇത്തവണ ആ സീറ്റ് റെജി ചെറിയാനിലൂടെ തിരിച്ചുപിടിക്കാനാകുമെന്നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം കണക്ക് കൂട്ടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
