പിഎം ശ്രീ പദ്ധതി;  വീഴ്ച വരുത്തിയത് പിണറായി സർക്കാരെന്ന് എം കെ മുനീർ 

JUNE 22, 2026, 11:27 PM

കോഴിക്കോട്:  പിഎം ശ്രീ പദ്ധതിയിൽ വീഴ്ച വരുത്തിയത് പിണറായി വിജയൻ്റെ സർക്കാർ ആണെന്നും കരാർ ഒപ്പിടുന്നതിന് മുൻപ് വ്യവസ്ഥകളിൽ മാറ്റത്തിന് അവസരം ഉണ്ടായിരുന്നിട്ടും അത് ചെയ്തില്ലെന്നും   മുസ്ലിംലീഗ് നേതാവ് എം കെ മുനീർ. പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

പിഎം ശ്രീ പദ്ധതിയിൽ ഇടതുപക്ഷം പുറമെ എതിർക്കുകയും അകത്ത് കൈ കൊടുക്കുകയും ചെയ്തു. കരാർ ഒപ്പിടുന്നതിന് മുൻപ് വ്യവസ്ഥകളിൽ മാറ്റത്തിന് അവസരം ഉണ്ടായിരുന്നു. എന്നാൽ, ഇടതുപക്ഷം അത് ചെയ്തില്ല.

സംസ്ഥാനത്തിന്റെ പരമാധികാരം പണയം വെച്ചു. കരാറിൽ ഒപ്പിടുന്നതിന് മുൻപ് ഉപ സമിതി ഉണ്ടാക്കി പദ്ധതി പഠിച്ചില്ലെന്നും എംകെ മുനീർ പറഞ്ഞു. കേന്ദ്രത്തിന്റെ കടന്നുകയറ്റം ചെറുക്കാൻ കേരളം ബദൽ മാർഗം തേടണമെന്നും അദ്ദേഹം നിർദേശിച്ചു.

vachakam
vachakam
vachakam

 കരാറിൽ നിന്ന് പിന്മാറാനുള്ള അധികാരം കേന്ദ്രത്തിനു മാത്രം നൽകി. കേന്ദ്രത്തിന് മാത്രം പിന്മാറാൻ അവകാശം ഉള്ള പദ്ധതിയിൽ കേരളം പിന്മാറി എന്ന് പറയുന്നതിൽ പിന്നെ എന്ത് യുക്തിയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam