ആരോഗ്യവകുപ്പിലെ കസേരത്തർക്കം; തീരുമാനം ഇന്നറിയാം

JUNE 22, 2026, 8:55 PM

കൊച്ചി: ആരോഗ്യവകുപ്പിലെ കസേരത്തർക്കത്തിൽ തീരുമാനം ഇന്നറിയാം. കേസിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ‌

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ.കെ.ജെ.റീനയെ മാറ്റിയ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. സംസ്ഥാന സർക്കാരുമായി സഹകരിക്കാത്തതിനാലാണ് റീനയെ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് ആരോഗ്യ മന്ത്രി കെ.മുരളീധരൻ പറഞ്ഞത്.

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റുകയും അഡീഷണൽ (ഫാമിലി വെൽഫെയർ) ഡയറക്ടറായ ഡോ. വി. മീനാക്ഷിയ്ക്ക് ചുമതല നൽകുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായിട്ടാണ് റീനയെ മാറ്റി നിയമിച്ചത്. ഇതിന് പിന്നാലെയാണ് റീന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നത്.

ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ ഡോ.റീനയ്ക്ക് അനുകൂലമായ ട്രൈബ്യൂണൽ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ്  ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ച് വിധി പറയുക. ഡോ. റീനയുടെ നിയമന കാലയളവ് ഇതിനകം അവസാനിച്ചതാണെന്ന് അഡ്വക്കേറ്റ് ജനറൽ വാദത്തിനിടെ ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. ട്രൈബ്യൂണലിന്‍റേത് ഇടക്കാല വിധി മാത്രമാണെന്നായിരുന്നു കോടതി നിരീക്ഷണം.   


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam