വയനാട്: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച 18കാരൻ പിടിയിൽ.
നേരത്തെ ഇതേ കുറ്റത്തിന് ഇയാൾ പിടിയിലാകുകയും പ്രായപൂർത്തിയാകാത്തതിനാൽ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
തരിയോട് സ്വദേശി യദു കൃഷ്ണയാണ് വയനാട് സൈബർ പൊലീസിൻ്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകൾ വഴിയാണ് യുവാവ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്.
2025 ഒക്ടോബറിലാണ് തൻ്റെയും കൂട്ടുകാരികളുടെയും ചിത്രങ്ങൾ മോശമായ രീതിയിൽ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ടെന്ന പെൺകുട്ടിയുടെ ആദ്യ പരാതി വയനാട് സൈബർ പോലീസിന് ലഭിക്കുന്നത്. പരാതി പ്രകാരം പോലീസ് അന്വേഷണം നടത്തിയിരുന്നു. മുണ്ടേരി തിംഗ്സ് എന്ന അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ അക്കൗണ്ട് ഉപയോഗിച്ചിരുന്നത് യദു കൃഷ്ണയാണെന്ന് പൊലീസ് കണ്ടെത്തി.
എന്നാൽ യദുവിന് അന്ന് പ്രായപൂർത്തിയാകാത്തതിനാൽ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കുറ്റകൃത്യം ആവർത്തിക്കരുതെന്ന് താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. 2026 മാർച്ചിൽ ഇയാൾ കുറ്റകൃത്യം ആവർത്തിക്കുകയും വീണ്ടും ഇയാൾക്കെതിരേ പരാതി ലഭിക്കുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
