കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന് പിണറായി വിജയൻ അകന്നുവെന്ന് ജി സുധാകരൻ

MARCH 26, 2026, 1:39 AM

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ വർഗവഞ്ചകനാണെന്ന്  ജി. സുധാകരൻ. പിണറായി പണ്ടും പ്രത്യയശാസ്ത്രം പറഞ്ഞിട്ടില്ല.

തെറ്റുകളെയും തെറ്റുകാരെയും മാത്രം ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി. ആക്ഷേപത്തിന് നേതൃത്വം കൊടുക്കുന്നത് അദ്ദേഹമാണ്. ചെറ്റത്തരം എന്നാണ് പറയുന്നത്. ഒരാളെ ചീത്ത പറഞ്ഞ് ഇല്ലാതാക്കാൻ പറ്റുമോ എന്നും ജി. സുധാകരൻ ചോദിച്ചു.

 ഞാൻ പാർട്ടിയിൽ നിന്ന് ആരെയും അടർത്തിയെടുത്തിട്ടില്ല. ആരോടും എന്റെ ഒപ്പം വരേണ്ട എന്നാണ് പറഞ്ഞത്. ജീവിത പോരാട്ടമാണ് എന്റെ ധൈര്യം. ചിലപ്പോൾ ഇങ്ങോട്ട് പ്രതികരിക്കുന്നത് മോശമാവുമ്പോൾ തിരിച്ചുള്ള പ്രതികരണത്തിനും മൂർച്ച കൂടും.

vachakam
vachakam
vachakam

ഞാൻ പിണറായിയെ ഇതുവരെ തള്ളി പറഞ്ഞിട്ടില്ല. പക്ഷെ ഒരു കമ്മ്യൂണിസ്റ്റ് പറയാൻ പാടില്ലാത്തതാണ് പിണറായി പറഞ്ഞത്. പലപ്പോഴും തെറ്റ് ചെയ്യുന്നവരെ ന്യായീകരിക്കുന്നു.

എന്നെ മുഖ്യമന്ത്രി വിളിച്ചെന്നു പറയുന്നതിന് രണ്ടാഴ്ച മുന്നേ ഞാൻ അങ്ങോട്ട് വിളിച്ച് കാണണമെന്ന് പറഞ്ഞിരുന്നു. നോക്കിയിട്ട് പറയാമെന്നാണ് മറുപടി പറഞ്ഞത്. പിന്നെ ഒരു വിവരവും ഉണ്ടായിട്ടില്ലെന്നും  ജി. സുധാകരൻ പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam