തിരുവനന്തപുരം: ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളുടെയും ആസ്തിമൂല്യം തിട്ടപ്പെടുത്താൻ സർക്കാർ നടപടി തുടങ്ങി.
ക്ഷേത്രങ്ങളിലെ സ്വർണത്തിന്റെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യണമെന്ന് ദേവസ്വം സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യം, മന്ത്രി കെ. മുരളീധരന് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
നിലവിൽ ഉള്ള ലോഹത്തിൻറെ അളവ്, തൂക്കം, പഴക്കം എന്നിവ ഡിജിറ്റിലെസ് ചെയ്യണമെന്നും സ്വർണം പൊതിയുന്ന പ്രവർത്തികൾ പൂർത്തികരിച്ച് ഭാരനിർണയത്തിന് ശേഷം പണം കൈമാറിയാൽ മതിയെന്നും ദേവസ്വം സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ക്ഷേത്രങ്ങളിലെ സ്വർണം, ഭൂമി ഉൾപ്പെടെയുള്ള മുഴുവൻ ആസ്തികളുടെയും മൂല്യം കണക്കാക്കാൻ സർക്കാർ നടപടി തുടങ്ങിയിരുന്നു. ദേവസ്വം സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യത്തിനാണ് ഇതിന്റെ ചുമതല.
സ്വർണം വാങ്ങുമ്പോഴും സ്ട്രോങ് റൂമിലേക്ക് മാറ്റുമ്പോഴും ഡിജിറ്റൽ തെളിവുകൾ നിർബന്ധമാക്കണമെന്നും എല്ലാ ദേവസ്വങ്ങളിലും ഡിജിറ്റൽ സംവിധാനം നടപ്പിലാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, ക്ഷേത്രമുതലുകളിൽ സ്വർണം പൂശുന്നതിനും പൊതിയുന്നതിനും പുതിയ മാർഗരേഖ കൊണ്ടുവരണമെന്നും റിപ്പോർട്ടിൽ പറയുന്നു,
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
