ന്യൂ മെക്‌സിക്കോയിലും ടെക്‌സസിലും ഭീതി പരത്തി 'സ്‌ക്രൂവേം' ഈച്ചകൾ; അതീവ ജാഗ്രത

JUNE 9, 2026, 12:24 AM

ടെക്‌സസ്: ന്യൂ മെക്‌സിക്കോയിൽ ആദ്യമായും, ടെക്‌സസിൽ രണ്ട് പുതിയ മേഖലകളിലും മാരകമായ 'ന്യൂ വേൾഡ് സ്‌ക്രൂവേം' പരാദബാധ സ്ഥിരീകരിച്ചു. യു.എസ് കൃഷി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

വളർത്തുമൃഗങ്ങളുടെയും വന്യജീവികളുടെയും ശരീരത്തിലെ മുറിവുകളിൽ മുട്ടയിട്ട്, ജീവനുള്ള മാംസം തിന്നുതീർക്കുന്ന മാരകമായ ഒരിനം ഈച്ചകളുടെ ലാർവകളാണിവ. മനുഷ്യരെയും ഇവ അപൂർവ്വമായി ബാധിക്കാറുണ്ട്.

രോഗവ്യാപനം തടയാൻ ബാധിത പ്രദേശങ്ങളിൽ യു.എസ് ഭരണകൂടം കർശന ക്വാറന്റൈൻ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വംശവർദ്ധനവ് തടയുന്നതിനായി വന്ധ്യംകരിച്ച ആൺ ഈച്ചകളെ വിമാനങ്ങൾ വഴി ആകാശത്തുനിന്ന് തുറന്നുവിടുന്ന പ്രതിരോധ പ്രവർത്തനങ്ങളും ജൂൺ 9 മുതൽ ആരംഭിക്കും.

vachakam
vachakam
vachakam

എന്നാൽ നിലവിൽ രാജ്യത്തെ ഭക്ഷ്യസുരക്ഷയ്ക്ക് ഇതൊരു ഭീഷണിയല്ലെന്ന് അധികൃതർ വ്യക്തമാക്കി.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam