ക്യൂബെക്: അപകീർത്തിക്കേസിൽ കർദിനാൾ മാർക് ഔല്ലെറ്റിന് അനുകൂലമായി വിധി പ്രഖ്യാപിച്ച് കാനഡയിലെ ക്യൂബെക് സൂപ്പീരിയർ കോടതി. തനിക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച പമേല ഗ്രോളിയു കർദിനാളിന് 1,00,000 ഡോളർ (ഏകദേശം 83 ലക്ഷത്തോളം രൂപ) നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു. തന്റെ മാനത്തിനും അന്തസ്സിനും ഹാനിയുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് കർദിനാൾ കേസ് നൽകിയിരുന്നത്.
2008-2010 കാലഘട്ടത്തിൽ കർദിനാളിൽ നിന്ന് അനുചിതമായ പെരുമാറ്റവും സ്പർശനവും ഉണ്ടായെന്നായിരുന്നു പമേലയുടെ ആരോപണം. എന്നാൽ, ഇവരുടെ ആരോപണങ്ങൾ വിശ്വസനീയമല്ലെന്നും തെളിവുകളില്ലാത്തതാണെന്നും ജസ്റ്റിസ് മാർട്ടിൻ കാസ്റ്റൻഗ്വേ കണ്ടെത്തി.
പൊതുശ്രദ്ധ ആകർഷിക്കുന്നതിനായി പരാതിക്കാരി വസ്തുതകൾ തിരുത്തിപ്പറയുകയും കർദിനാളിനെതിരെ മനഃപൂർവ്വം അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കുകയുമായിരുന്നുവെന്ന് 52 പേജുള്ള വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.
കേസിൽ നിന്ന് ലഭിക്കുന്ന നഷ്ടപരിഹാരത്തുക കാനഡയിലെ ഗോത്രവർഗ്ഗക്കാർക്കിടയിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടനകൾക്ക് സംഭാവന ചെയ്യുമെന്ന് കർദിനാൾ മാർക് ഔല്ലെറ്റ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
