പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയുടെ അനന്തരവളായ ബ്രിഷ്ടി മുഖർജി ഘട്ടക്കിനെ (28) ബിർഭൂം ജില്ലയിലെ രാംപൂർഹാട്ടിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെ വീടിന്റെ രണ്ടാം നിലയിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ട നടപടികൾക്കായി മൃതദേഹം രാംപൂർഹാട്ട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബ്രിഷ്ടി കടുത്ത വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ഭർത്താവുമായി വിവാഹമോചന നടപടികൾ പുരോഗമിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
മുൻപ് സ്കൂൾ അധ്യാപക നിയമന അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. തുടർന്ന് സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ഇവർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു. മരണ കാരണം വ്യക്തമാകാൻ പോലീസ് അന്വേഷണം ആരംഭിച്ചു.
തൊട്ടടുത്ത ദിവസങ്ങളിൽ രാംപൂർഹാട്ടിലെ പാർട്ടി ഓഫീസിൽ മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് ഈ സംഭവവും ഉണ്ടായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
