ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ദീനിന്റെ കാര്യങ്ങള്‍ പണ്ഡിതന്മാര്‍ പറഞ്ഞു കൊണ്ടേയിരിക്കും; കാന്തപുരത്തെ പിന്തുണച്ച് ഇകെ വിഭാഗം 

AUGUST 28, 2026, 10:36 PM

മലപ്പുറം: കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി സമസ്ത ഇ കെ വിഭാഗം നേതാക്കളും രംഗത്ത്. നാസര്‍ ഫൈസി കൂടത്തായി മുസ്തഫ മുണ്ടുപാറ തുടങ്ങിയ നേതാക്കളാണ് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത്.

ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ദീനിന്റെ കാര്യങ്ങള്‍ പണ്ഡിതന്മാര്‍ പറഞ്ഞു കൊണ്ടേയിരിക്കുമെന്നും അത് അവരുടെ ബാധ്യതയാണെന്നുമായിരുന്നു മുസ്തഫ മുണ്ടുപാറയുടെ പ്രതികരണം.

ഇസ്‌ലാമിന്റെ വ്യവസ്ഥകള്‍ പഠിപ്പിച്ച പ്രവാചകന്റെ ജന്മദിനത്തില്‍ ഇത് സ്വാഭാവികമാണ്. മതകാര്യങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശത്തെ കുറ്റമായി കാണുന്നവരോട് സഹതാപിക്കാനെ നിര്‍വാഹമുള്ളൂ എന്നും ഇദ്ദേഹം പറയുന്നു.

vachakam
vachakam
vachakam

വിശ്വാസിയുടെ ജീവിതത്തിന് മതം നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥകളും ചിട്ടകളും ഉണ്ട്. സമയാസമയങ്ങളില്‍ പണ്ഡിതനേതൃത്വവും സംഘടനാ സംവിധാനവും ഇത് പറയും. മിലാദ് റാലിയായാലും ഓണാഘോഷമായലും അത് അങ്ങനെയാണെന്നും മുസ്തഫ മുണ്ടുപാറ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam