സൗത്ത് ഡാളസ് ന്യൂ ലൈഫ് ഫെല്ലോഷിപ്പ് ചർച്ചിന്റെ ഞായറാഴ്ച ആരാധനാ യോഗം ഓഗസ്റ്റ് 30ന്

AUGUST 28, 2026, 1:14 PM

ഡാളസ്: സൗത്ത് ഡാലസ് മേഖലയിലെ ആത്മീയ കൂട്ടായ്മകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗത്ത് ഡാളസ് ന്യൂ ലൈഫ് ഫെല്ലോഷിപ്പ് ആരംഭിക്കുന്ന ഞായറാഴ്ച ആരാധനാ യോഗം 2026 ഓഗസ്റ്റ് 30ന് വൈകുന്നേരം 7മണിക്ക് ടെക്‌സസിലെ മിഡ്‌ലോതിയനിൽ വെച്ച് നടക്കും.

'ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കുകയില്ല' (മത്തായി 16:18) എന്ന തിരുവചനത്തെ മുൻനിർത്തിയാണ് ഈ കൂട്ടായ്മ ക്രമീകരിച്ചിരിക്കുന്നത്. ലോകത്തിലെ പ്രതിസന്ധികൾക്കും ആശങ്കകൾക്കും നടുവിൽ തകരാത്ത ഉറപ്പുള്ള പാറയായ ക്രിസ്തുവിൽ പ്രത്യാശ കണ്ടെത്തുവാനും, ക്രിസ്തുവിന്റെ സ്‌നേഹത്തിലും സത്യത്തിലും വളരുവാനും ഈ  ആത്മീയ കൂട്ടായ്മ സഹായകമായിത്തീരും.

പ്രാർത്ഥനയിലൂടെയും ആഴമേറിയ ദൈവവചന പഠനത്തിലൂടെയും വ്യക്തിജീവിതങ്ങളിലും കുടുംബങ്ങളിലും ദൈവീക സമാധാനവും ഉൾക്കാഴ്ചയും പകരുക എന്നതാണ് ഈ ആരാധനയുടെ പ്രധാന ലക്ഷ്യം. സൗത്ത് ഡാളസ് സമൂഹത്തിന്റെ ആത്മീയവും സാമൂഹികവുമായ വളർച്ചയ്ക്കായി പ്രാർത്ഥന, വിശുദ്ധ കൂട്ടായ്മ, സേവനം എന്നിവ അടിസ്ഥാനമാക്കിയാണ് സൗത്ത് ഡാളസ് ന്യൂ ലൈഫ് ഫെല്ലോഷിപ്പ് പ്രവർത്തിക്കുന്നത്.

vachakam
vachakam
vachakam

ജീവിതത്തിൽ പ്രത്യാശയും ആത്മീയ ധൈര്യവും പകരുന്ന വചനസന്ദേശവും, കൃപയുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും പരസ്പരം താങ്ങുവാനുമുള്ള പ്രാർത്ഥനാ സമയവും യോഗത്തിലുണ്ടായിരിക്കും.

തകർച്ചകളിൽ ആശ്വാസവും ദൈവീക സാന്നിധ്യത്തിൽ പുതിയ ശക്തിയും അനുഭവിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കും വ്യക്തികൾക്കും ഒരുപോലെ പങ്കെടുക്കാവുന്ന ഈ സന്ധ്യാ ആരാധനയിലേക്ക് ജാതിമത ഭേദമന്യേ ഏവരെയും സ്വാഗതം ചെയ്യുന്നതായി സഭാ ഭാരവാഹികൾ അറിയിച്ചു.

തീയതി: 2026 ഓഗസ്റ്റ് 30, ഞായറാഴ്ച, സമയം: വൈകുന്നേരം 7മണിക്ക്, സ്ഥലം: 917 Cardinal Dr, Midlothian, TX 76066, United States

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്കും പ്രാർത്ഥനാ ആവശ്യങ്ങൾക്കും ബന്ധപ്പെടുക: പാസ്റ്റർ തോമസ് ജോൺ (Pr. Tee Jay): 214-500-8566

ബാബു പി സൈമൺ,ഡാളസ്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam