ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു

AUGUST 28, 2026, 10:40 PM

തിരുവനന്തപുരം: ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്കായി മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. യാത്രാ തിരക്ക് കണക്കിലെടുത്ത് വണ്‍വേ സ്‌പെഷ്യല്‍ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മംഗളൂരു ജങ്ഷനില്‍ നിന്ന് ഇന്ന് രാവിലെ 11:15ന് പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച പുലര്‍ച്ചെ 04:00 മണിയ്ക്കാണ് ബംഗളൂരുവിലെത്തുക.

കാസര്‍കോട്(എത്തുന്ന സമയം- 11.54) കാഞ്ഞങ്ങാട്(12.14) നീലേശ്വരം(12.24) പയ്യന്നൂര്‍(12.45) കണ്ണൂര്‍(ഉച്ചയ്ക്ക് 01.27) തലശ്ശേരി(01.50) വടകര(02.14) കോഴിക്കോട്(03.34) ഷൊര്‍ണൂര്‍(04.30) പാലക്കാട് ജങ്ഷന്‍(05.30) എന്നിവിടങ്ങളില്‍ കേരളത്തില്‍ സ്റ്റോപ്പുകളുണ്ട്. ഒരു എസി ടൂ ടയര്‍, മൂന്ന് എസി ത്രീടയര്‍, 10 സ്ലീപ്പര്‍ക്ലാസ്, നാല് സെക്കന്‍ഡ് ക്ലാസ് ജനറല്‍, രണ്ട് സെക്കന്‍ഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാന്‍ കോച്ചുകളുമായാണ് ട്രെയിന്‍ സര്‍വീസ് നടത്തുക.

ഇന്ന് തിരുവനന്തപുരം നോര്‍ത്ത്- സാന്ത്രാഗാചി ജങ്ഷന്‍ സ്‌പെഷ്യല്‍ ട്രെയിനും(06058) സര്‍വീസ് നടത്തും. ഉച്ചയ്ക്ക് 02.40-ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 02.15-ന് സാന്ത്രാഗാചിയിലെത്തും. കൊല്ലം ജങ്ഷന്‍, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍, പാലക്കാട് ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam