പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ്  യുവാവിന് ദാരുണാന്ത്യം

AUGUST 28, 2026, 9:37 PM

ഹരിപ്പാട്: പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഫിനിഷിങ് പോയിന്റിലെ പവലിയന് സമീപമായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം. 

പുന്നമട അവലൂക്കുന്ന് കൊറച്ചേരി കണ്ടത്തിൽ തോമസ് ജോസഫിന്റെ മകൻ എബിൻ തോമസ് (മത്തായി- 31) ആണ് മരിച്ചത്. 

vachakam
vachakam
vachakam

മോട്ടോർ ബോട്ടിലെ ജീവനക്കാരനായിരുന്ന എബിൻ തോമസിന് ബോട്ടിലിരിക്കെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും 25 അടിയോളം താഴ്ചയുള്ള ആറ്റിലേക്ക് മറിഞ്ഞു വീഴുകയുമായിരുന്നു.

ജലോത്സവ ഡ്യൂട്ടിയിലുണ്ടായിരുന്ന അഗ്നിരക്ഷാസേന ഉടൻതന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അരമണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിൽ ഫയർഫോഴ്സ് സംഘം എബിനെ വെള്ളത്തിൽനിന്ന് കരയ്‌ക്കെത്തിച്ചു. തുടർന്ന് പോലീസ് ബോട്ടിൽ അതിവേഗം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam