ദാമോദര മേനോനെ 'സുകുമാര കുറുപ്പാ'ക്കിയവരുടെ മൊഴിയെടുക്കും

AUGUST 28, 2026, 10:58 PM

സുകുമാര കുറുപ്പ് ബ്രൂണയിലെന്ന പ്രചാരണം തെറ്റായ വിവരമെന്ന് ഉറപ്പിച്ച് ക്രൈംബ്രാഞ്ച്. പുറത്തുവന്ന ഫോട്ടോയിലുള്ളത് ദാമോദര മേനോനെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടി.

വ്യാജ വിവരങ്ങള്‍ പുറത്തുവിട്ടവരുടെ മൊഴിയെടുക്കും. തല്‍ക്കാലം വിദേശത്തേക്ക് അന്വേഷണം വ്യാപിപ്പിക്കില്ല. ബ്രൂണെയിലെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ഇന്റര്‍പോളിന് നോട്ടിസ് നല്‍കണോ എന്നതില്‍ ‍ഡിജിപിയുമായി കൂടിയാലോചിച്ചശേഷം തീരുമാനമെടുക്കും.

അതേസമയം, കുറുപ്പ് മരിച്ചെന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണ സംഘം.സുകുമാര കുറുപ്പിന് നിലവില്‍ റെഡ് കോർണർ നോട്ടീസുണ്ട്. വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നുണ്ടെങ്കിൽ തടഞ്ഞുവയ്ക്കാനുള്ള അറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.

vachakam
vachakam
vachakam

ഇത്തരത്തില്‍ സുകുമാര കുറുപ്പിന്റെ കേസ് സജീവമാണ്. കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പ്രചരിപ്പിച്ച ആള്‍ക്കുവേണ്ടി ബ്രൂണെയിലേക്ക് പോയി അന്വേഷിക്കണമോ എന്ന ആശയകുഴപ്പമാണ് കേസില്‍ നിലനിന്നിരുന്നത്. ബന്ധുക്കളുടെ മൊഴിയെടുത്തും പാസ്പോര്‍ട്ട് വിവരം ശേഖരിച്ചും അത് ദാമോദര മേനോൻ ആണെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam