കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി നിര്‍മാതാവ് സജി നന്ത്യാട്ട്.
ചര്‍ച്ചയില്‍ പങ്കെടുക്കാതിരിക്കാന്‍ കേരള പോലീസ് തനിക്ക് അഞ്ചുലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന് അദ്ദേഹം ആരോപിച്ചു.
ഒരു സംവിധായകനും മൂന്നു നടിമാരും രണ്ടു പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നുണ്ടാക്കിയ കള്ളക്കേസാണിതെന്നും അദ്ദേഹം പറഞ്ഞു.
“ഇത് കള്ളക്കേസ് ഉണ്ടാക്കിയെടുത്തു. ഒരു സംവിധായകനും മൂന്നു നടിമാരും രണ്ടു പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന്. ആ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ പറയണം നിങ്ങള്‍.
നമ്മള്‍ നല്‍കുന്ന കോടാനുകോടി നികുതി ഇതിനായി ചെലവഴിച്ചു. കള്ളക്കേസുണ്ടാക്കി എട്ടര വര്‍ഷം ഒരു നടന്റെ ജീവിതം കളഞ്ഞു.” കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയാണ് കേസ് ഉണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
