തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി. മുൻകൂര്‍ ജാമ്യാപേക്ഷയിൽ വിധി ഡിസംബർ പത്തിന്.വിധി പറയുന്നതുവരെ കടുത്ത നടപടികളിലേക്ക് കടക്കരുതെന്നും അറസ്റ്റ് ചെയ്യുന്നത് അനുചിതമാണെന്നും കോടതി പറഞ്ഞു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നിരീക്ഷണം. അറസ്റ്റ് തടയുക എന്ന സാങ്കേതിക ഉത്തരവിലേക്ക് കടന്നില്ലെങ്കിലും വാക്കാൽ നിർദ്ദേശമാണ് കോടതി അന്വേഷണസംഘത്തിന് നൽകിയത്.
അതേസമയം, രണ്ടാമത്തെ ബലാത്സംഗ കേസിൽ പെൺകുട്ടി മൊഴി നൽകി. പരാതിയിൽ ഉറച്ചു നിൽക്കുന്നതായി പെൺകുട്ടി പറഞ്ഞു. കോടതിയിൽ സമർപ്പിച്ച പൊലീസ് റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. പെൺകുട്ടിയുടെ രഹസ്യ മൊഴിയും കോടതിയിൽ സമർപ്പിച്ചു.
വിവാഹവാഗ്ദാനം നൽകിയാണ് ബന്ധം സ്ഥാപിച്ചത്. സംസാരിക്കാൻ എന്ന് പറഞ്ഞ് ഹോംസ്റ്റേ മുറിയിലേക്ക് കൊണ്ട് പോകുകയും, അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും മൊഴിയിൽ പറയുന്നു. ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗികാതിക്രമം നടത്തിയെന്നും I want to rape you എന്ന് പറഞ്ഞു കൊണ്ടിരുന്നുവെന്നും അതിജീവിത പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
