കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കോടതി വെറുതെവിട്ടതിന് പിന്നാലെ താരം സിനിമ രംഗത്ത് വീണ്ടും സജീവമായേക്കുമെന്ന സൂചനയാണ് ആദ്യഘട്ടത്തിൽ പുറത്ത് വരുന്നത്.
ദിലീപിൻ്റെ ഫെഫ്ക അംഗത്വം സംബന്ധിച്ച് ഡയറക്ടേഴ്സ് യൂണിയനോട് ആലോചിക്കുമെന്നാണ് സിനിമാമേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പ്രതികരിച്ചത്.
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയെ സ്വാഗതംചെയ്യുകയോ തിരസ്‌കരിക്കുകയോ ചെയ്യുന്നില്ല. അത്തരം ദ്വന്ദങ്ങൾക്ക് പ്രസക്തിയില്ല.
കോടതി വിധി പറഞ്ഞാൽ അംഗീകരിക്കുക എന്നല്ലാതെ അമിതാഹ്ലാദംകൊള്ളുകയോ പ്രതിഷേധിക്കുകയോ ചെയ്യുന്നത് നല്ലകാര്യമല്ലെന്നും ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
