കൊല്ലം: കൊല്ലത്ത് ഡിവൈഎഫ്ഐ മുൻ മേഖലാ പ്രസിഡന്റും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ.കോട്ടപ്പുറം തൊടിയിൽ തെക്കേ വീട്ടിൽ ശ്രീജിത്ത് (37) മറന്റഴികത്ത് വിട്ടിൽ രഞ്ജിത്ത് (35) എന്നിവരാണ് കൊല്ലം ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം രാത്രി 9.30ന് പൊഴിക്കര ചിപ്പ് പാലത്തിന് സമീപത്ത് നിന്നാണ് 1.5ഗ്രാം എംഡിഎം എയുമായി പ്രതികളെ പിടികൂടിയത്.കൊല്ലം സിറ്റി ഡാൻസഫ് സംഘവും പരവൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പരവൂർ പുതിയിടം മഹാദേവർ ക്ഷേത്രം കോട്ടപ്പുറം കര ദേവസ്വം പ്രസിഡണ്ട് ആണ് പിടിയിലായ ശ്രീജിത്ത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
