കൊച്ചി; ആരാധകർക്കു നേരെ കൈവീശി നടൻ ദിലീപ് കോടതിയിൽ നിന്ന് പുറത്തിറങ്ങി. ഒപ്പം അഭിഭാഷകനും സഹോദരനും ഉണ്ടായിരുന്നു.
സർവ്വശക്തനായ ദൈവത്തോട് നന്ദിയെന്നാണ് ദിലീപ് ആദ്യം തന്നെ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. സത്യം ജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വികാരാധിനനായാണ് ദിലീപ് നന്ദി പറഞ്ഞത്.
നടിയെ അക്രമിച്ച കേസ്: എട്ടാം പ്രതി ദിലീപിനെ വെറുതെവിട്ടു
ക്രിമിനൽ ഗൂഢാചനയെന്ന് മഞ്ജു വാര്യർ പറഞ്ഞതിൽ നിന്നാണ് ആരോപണങ്ങൾ തനിക്ക് നേരെ വന്നതെന്നും അതിനോട് ചേർന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയും ഒരു പറ്റം ക്രിമിനൽ പൊലീസുകാരും മാധ്യമങ്ങളും തനിക്കെതിരെ കള്ളക്കഥ മെനഞ്ഞുവെന്നും, ആ കഥകൾ പൊളിഞ്ഞുവെന്നും ദിലീപ് പറഞ്ഞു.
പൾസർ സുനിയുൾപ്പെടെയുള്ള ആറ് പ്രതികൾക്ക് ശിക്ഷ 12ന് വിധിക്കും
തന്റെ കരിയറും തന്റെ വ്യക്തിജീവിതവും തകർക്കാൻ തനിക്കെതിരെ വൻ ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിന്നാലെ തന്റെ അഭിഭാഷകർക്കും ആരാധകർക്കും നന്ദി പറഞ്ഞാണ് താരം കോടതി വളപ്പിൽ നിന്ന് പോയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
