കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ആദ്യ 6 പ്രതികൾ കുറ്റക്കാർ എന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞിരിക്കുന്നത്.
പൾസർ സുനി (സുനിൽ കുമാർ) ആണ് ഒന്നാം പ്രതി. എൻ.എസ്.സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം (വടിവാൾ സലീം), പ്രദീപ് എന്നിവർ കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
നടിയെ അക്രമിച്ച കേസ്: എട്ടാം പ്രതി ദിലീപിനെ വെറുതെവിട്ടു
ദിലീപ് കുറ്റകൃത്യത്തിൽ പങ്കെടുത്തതിനു തെളിവില്ലെന്ന് പറഞ്ഞ കോടതി ദിലീപിനെ വെറുതെവിടുകയായിരുന്നു. പത്താം പ്രതി ശരത്തിനെയും കുറ്റവിമുക്തനാക്കി.
ഒന്നു മുതൽ ആറുവരെ പ്രതികളുടെ ജാമ്യം റദ്ദാക്കി ഇവർക്കുള്ള ശിക്ഷ 12ന് വിധിക്കും
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
