നടിയെ ആക്രമിച്ച കേസ്: നടൻ ദിലീപിനെ കൂടാതെ വെറുതെ വിട്ടത് മൂന്ന് പ്രതികളെ കൂടി

DECEMBER 8, 2025, 12:47 AM

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടെന്ന കോടതി വിധി വളരെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്.  കേസിൽ ദിലീപടക്കം നാല് പേരെയാണ് കോടതി വെറുതെ വിട്ടത്.

ദൈവത്തിന് നന്ദി, സത്യം ജയിച്ചുവെന്ന് ദിലീപ്

ആറ് പേരെ ശിക്ഷിക്കുകയും ചെയ്തു. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവു നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

vachakam
vachakam
vachakam

ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിടക്കമുള്ള പ്രതികൾക്കെതിരെ ചുമത്തിയ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനെ തുടർന്നാണ് കുറ്റവിമുക്തനാക്കിയത്.

പൾസർ സുനിയുൾപ്പെടെയുള്ള ആറ് പ്രതികൾക്ക് ശിക്ഷ 12ന് വിധിക്കും

മൊത്തം 10 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ഏഴാം പ്രതി ചാർലി തോമസ്, എട്ടാം പ്രതി ദിലീപ്, ഒമ്പതാം പ്രതി സനിൽ കുമാർ, പത്താം പ്രതി ശരത്.ജി. നായർ എന്നിവരാണ് കുറ്റവിമുക്തരായത്. ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽകുമാർ. മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, സലിം എച്ച്, പ്രദീപ് എന്നിവർ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. 

vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam