ശബരിമല സ്വർണക്കൊള്ള കേസ്; പി എസ് പ്രശാന്തും ഭരണസമിതിയും പ്രതികളെന്ന് എസ്ഐടി

JUNE 29, 2026, 6:23 AM

തിരുവനന്തപുരം:  ശബരിമല സ്വർണക്കൊള്ള കേസിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, നിലവിലെ ഭരണസമിതി അംഗങ്ങൾ എന്നിവരെ കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

ഇതിന് പുറമെ ബോർഡ് അംഗമായ എ. അജികുമാറിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കേസിൽ ഉന്നത ഉദ്യോഗസ്ഥർക്കും ഭരണനേതൃത്വത്തിനുമുള്ള പങ്കിലേക്ക് വിരൽ ചൂണ്ടുന്നതാണ് എസ്.ഐ.ടിയുടെ പുതിയ റിപ്പോർട്ട്.

ശബരിമലയിലെ സ്വർണശേഖരവുമായി ബന്ധപ്പെട്ട് നടന്ന ഈ വൻ തട്ടിപ്പ് പെട്ടെന്നുണ്ടായ ഒന്നല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടന്നതാണെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

2019-ൽ ആരംഭിച്ച വലിയൊരു ഗൂഢാലോചനയുടെ തുടർച്ചയാണ് 2025-ൽ നടന്ന കൊള്ളയെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. വർഷങ്ങളായി ഇതിനായുള്ള കരുനീക്കങ്ങൾ അണിയറയിൽ നടന്നിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam