ശബരിമല നെയ്യ് ക്രമക്കേട്: പ്രാഥമിക റിപ്പോർട്ട്‌   10 ദിവസത്തിനകം നൽകണമെന്ന് ഹൈക്കോടതി 

AUGUST 5, 2026, 2:46 AM

കൊച്ചി: ശബരിമലയിൽ മിൽമ നെയ്യ് വാങ്ങിയതിലെ ക്രമക്കേടിൽ 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകാൻ സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതി നിർദ്ദേശം.

 നെയ് വിതരണത്തിനായി മിൽമയുമായി കരാർ ഉണ്ടാക്കുന്നതിനെ അന്ന് തന്നെ ദേവസ്വം കമ്മീഷണർ എതിർത്തതല്ലെന്നും കോടതി കേസ് പരിഗണിക്കുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ചോദിച്ചു.

അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബു നൽകിയ കത്തിൻറെ അടിസ്ഥാനത്തിലാണ് ഇ ടെണ്ടർ നടപടികൾ റദ്ദാക്കി ലിറ്ററിന് 510 രൂപ എന്ന ഉയർന്ന വിലയിൽ മിൽമയക്ക് കരാർ നൽകിയത്. എക്സിക്യൂട്ടീവ് ഓഫീസറുടെ നിർദ്ദേശത്തെ 2025 ഏപ്രിൽ 3 ന് നൽകിയ കത്തിലൂടെ കമ്മീഷണർ എതിർത്തെങ്കിലും പി എസ് പ്രശാന്തിൻറെ ഭരണസമിതി കരാർ മിൽമയ്ക്ക് നൽകിയെന്നാണ് പ്രാഥമ കണ്ടെത്തൽ. 

vachakam
vachakam
vachakam

നെയ്യ് ക്രമക്കേടിൽ മികച്ച അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഉദ്യോഗസ്ഥരുടെ പട്ടിക നൽകാൻ സർക്കാരിന് നിർദേശം നൽകി.

സീൽഡ് കവറിൽ കോടതിക്ക് നേരിട്ട് അന്വേഷണ റിപ്പോർട്ട് കൈമാറണമെന്നാണ് ദേവസ്വം ബെഞ്ച് വ്യക്തമാക്കിയത്. അന്ന് തന്നെ കേസ് അന്വേഷണത്തിനുള്ള എസ്ഐടി അംഗങ്ങളുടെ പട്ടിക കൈമാറണമെന്നും കോടതി നിർദ്ദേശിച്ചു. പട്ടികയിലുള്ള ഉദ്യോഗസ്ഥരും യോഗ്യരും മിടുക്കരുമാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam