ആലപ്പുഴയിൽ ആര്‍എസ്എസ് പ്രവർത്തകന് വെട്ടേറ്റു 

JUNE 30, 2026, 3:18 AM

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് കാര്‍ത്തികപ്പള്ളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് നേരെ ക്വട്ടേഷന്‍ സംഘത്തിന്‍റെ ആക്രമണം.

ആര്‍എസ്എസ് പ്രവര്‍ത്തകനായ വിഷ്ണു എ പിക്കാണ് വെട്ടേറ്റത്. ഇരുകൈകള്‍ക്കും കാലിനും തലയ്ക്ക് പിന്നിലും വെട്ടേറ്റിട്ടുണ്ട്.

കൈകള്‍ അറ്റുതൂങ്ങിയ നിലയിലായിരുന്നു. വിഷ്ണു പ്രസന്നനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

vachakam
vachakam
vachakam

കഴിഞ്ഞ ഫെബ്രുവരിയിൽ ഉണ്ടായ തോക്ക് ചൂണ്ടി ആക്രമണത്തിൻ്റെ തുടർച്ചയാണ് ആക്രമണം. കാര്‍ത്തികപ്പളളി വലിയകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അക്രമി സംഘം തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇവരെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്നയാളാണ് വിഷ്ണു.

ഈ സംഭവത്തിലുളള വൈരാഗ്യമാണ് ഇപ്പോഴത്തെ ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam