പൊലീസിനെതിരെ സിജെപി; ധ്രുവ് റാഠിയെ വിട്ടയക്കണമെന്ന് ആവശ്യം

OCTOBER 10, 2026, 12:32 AM

ഡൽഹി: ജന്തർമന്ദറിൽ പ്രതിഷേധത്തിനെത്തിയവരെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിക്കെതിരെ കൊക്രോച്ച് ജനതാ പാർട്ടി (സിജെപി). പൊലീസ് നടപടിയെ ശക്തമായി അപലപിച്ച പാർട്ടി, അറസ്റ്റുകൾ വിയോജിപ്പുകളെ അടിച്ചമർത്താനുള്ള സർക്കാർ നീക്കമാണെന്ന് ആരോപിച്ചു. കസ്റ്റഡിയിലുള്ള ധ്രുവ് റാഠി ഉൾപ്പെടെയുള്ളവരെ ഉടൻ വിട്ടയക്കണമെന്നും സിജെപി വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ട്.

പ്രതിഷേധത്തിന് മുന്നോടിയായി ദില്ലിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. നഗരത്തിലേക്ക് എത്തിയവരെ പ്രതിഷേധം തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പുതന്നെ കസ്റ്റഡിയിലെടുക്കാൻ തുടങ്ങിയതായാണ് വിവരം. ഇരുനൂറിലധികം പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്.

vachakam
vachakam
vachakam

പ്രതിഷേധവേദിയായ ജന്തർമന്ദറിൽ കനത്ത പൊലീസ് സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam