മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ തൊഴില്‍ പരിശീലനത്തിനായി 13.58 ലക്ഷം രൂപ അനുവദിച്ചു

JULY 14, 2025, 7:40 AM

തിരുവനന്തപുരം: കേരള റസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റിയുടെ വിവിധ പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 70,576,797 രൂപ അനുവദിച്ചു. 

ആര്‍ടി ഫെസ്റ്റ് 2025-26 (2.85 കോടി), കേരള ഹോം സ്റ്റേ ആന്‍ഡ് റൂറല്‍ ടൂറിസം മീറ്റ് (1 കോടി), 'റസ്‌പോണ്‍സിബിള്‍/റസിലിയന്‍റ്  ടൂറിസം ഡെസ്റ്റിനേഷന്‍സ് 2025-26' (1,57,58,779), പങ്കാളിത്ത ടൂറിസം വികസന പദ്ധതി (93,77,718), മൂന്നാര്‍ നെറ്റ് സീറോ ടൂറിസം ഡെസ്റ്റിനേഷന്‍ (50 ലക്ഷം), മുണ്ടക്കൈ-ചൂരല്‍മല ആര്‍ടി തൊഴില്‍ പരിശീലനം (13,58,300), എക്‌സ്പീരിയന്‍സ് എത്‌നിക്/ലോക്കല്‍ ക്യുസീന്‍ നെറ്റ്‌വര്‍ക്ക്-കേരള അഗ്രി ടൂറിസം നെറ്റ്‌വര്‍ക്ക് (5 ലക്ഷം) എന്നീ പദ്ധതികള്‍ക്കായിട്ടാണ് തുക അനുവദിച്ചത്.

ഉത്തരവാദിത്ത ടൂറിസം മിഷന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന വിവിധ യൂണിറ്റുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, സംരംഭകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആര്‍ടി ഫെസ്റ്റും രജിസ്റ്റേര്‍ഡ് യൂണിറ്റുകളുടെ സംഗമവും പ്രചാരണ വിപണന മേളയും നടത്തുന്നതിനായിട്ടാണ് ആര്‍ടി ഫെസ്റ്റ്-2025-26 എന്ന പദ്ധതിയില്‍ 2,85,82,000 രൂപ അനുവദിച്ചത്.

vachakam
vachakam
vachakam

സംസ്ഥാനത്തെ ടൂര്‍ ഓപ്പറേറ്റര്‍മാരും ട്രാവല്‍ ഏജന്റുമാരുമായി ബന്ധപ്പെടുത്തുന്നതിന് വേണ്ടിയും റൂറല്‍ ടൂറിസവും ഹോംസ്റ്റേയും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയും കേരള ഹോം സ്റ്റേ ആന്‍ഡ് റൂറല്‍ ടൂറിസം മീറ്റ് എന്ന പേരില്‍ മൂന്ന് ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നതിനായി 1 കോടി രൂപ അനുവദിച്ചു.

'ബാക്ക് ടു നാച്വര്‍ ബാക്ക് ടു റൂട്ട്‌സ്, സ്ത്രീസൗഹാര്‍ദ്ദ വിനോദസഞ്ചാര പദ്ധതി തുടര്‍പ്രവര്‍ത്തനങ്ങള്‍, സുവനീര്‍ നെറ്റ്‌വര്‍ക്ക് പദ്ധതി തുടര്‍ച്ച എന്നീ പ്രവര്‍ത്തനങ്ങള്‍ 'റസ്‌പോണ്‍സിബിള്‍/റസിലിയന്‍റ്  ടൂറിസം ഡെസ്റ്റിനേഷന്‍സ് 2025-26' ഉള്‍പ്പെടുന്നു. വനിതാ സൗഹൃദ ടൂറിസവും സുവനീര്‍ നെറ്റ്‌വര്‍ക്ക് പദ്ധതികളും ഈ പദ്ധതിയുടെ കീഴില്‍ വരുന്നു. ഫ്രഷ് അപ്പ് ഹോംസ് പദ്ധതി, ജെന്‍ഡര്‍ ഓഡിറ്റ്, വനിതാ സൗഹൃദ ടൂറിസം നയം വികസിപ്പിക്കല്‍, താമസ സൗകര്യ യൂണിറ്റുകള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, വനിതാ സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായം തുടങ്ങിയവയാണ് വനിതാ സൗഹൃദ ടൂറിസത്തിന് കീഴിലുള്ള പ്രധാന പരിപാടികള്‍.

സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് തുക അനുവദിച്ചതെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഉത്തരവാദിത്ത ടൂറിസത്തിന്‍റെ ഭാഗമായുള്ള അനുഭവവേദ്യ ടൂറിസത്തിലൂടെ കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

മൂന്നാറിനെ നെറ്റ് സീറോ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിന് 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. മൂന്നാര്‍ ഉത്തരവാദിത്ത ടൂറിസം പങ്കാളികളുടെ യോഗം, പങ്കാളികളുടെ പരിശീലനം, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലനം, പ്രാദേശിക ഗൈഡുകള്‍ക്കുള്ള പരിശീലനം, സൈനേജുകളും ബോര്‍ഡുകളും, ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കുമുള്ള ആര്‍ടി സര്‍ട്ടിഫിക്കേഷന്‍, പ്ലാസ്റ്റിക് രഹിത ഡെസ്റ്റിനേഷന്‍, ഗ്രാമ ജീവിതാനുഭവ പാക്കേജ് രൂപീകരണം, ഡെസ്റ്റിനേഷന്‍ പ്രഖ്യാപന പരിപാടി, വീഡിയോ ഡോക്യുമെന്റേഷന്‍ തുടങ്ങിയവയാണ് ഇതിലെ പ്രധാന സംരംഭങ്ങള്‍.

പങ്കാളിത്ത ടൂറിസം വികസന പദ്ധതിക്കായി 93,77,718 രൂപ അനുവദിച്ചിട്ടുണ്ട്. സ്ട്രീറ്റ് പെപ്പര്‍ മോഡല്‍ ആര്‍ടി വില്ലേജുകളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആര്‍ടി വില്ലേജ് പദ്ധതികളില്‍ ആര്‍ട്ട് സ്ട്രീറ്റ് ഡെസ്റ്റിനേഷന്‍ ബ്രാന്‍ഡിംഗ് ബോര്‍ഡുകളും സൈനേജുകളും സ്ഥാപിക്കല്‍, ആര്‍ടിയില്‍ യൂണിറ്റികള്‍ക്കുള്ള സാമ്പത്തിക സഹായം, കോട്ടയത്തെ ചെമ്പ് ഗ്രാമപഞ്ചായത്തിലെ ഫ്‌ളോട്ടിംഗ് മാര്‍ക്കറ്റ് തുടങ്ങിയവയാണ് ഈ പദ്ധതിയുടെ കീഴില്‍ ആസൂത്രണം ചെയ്തിരിക്കുന്ന പ്രധാന സംരംഭങ്ങള്‍.

2024 ജൂലൈ 30 ന് ഉണ്ടായ മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ആര്‍ടിയുടെ തൊഴില്‍ പരിശീലനത്തിനായി 13,58,300 രൂപ അനുവദിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തത്തില്‍ ഉപജീവനമാര്‍ഗവും വീടും നഷ്ടപ്പെട്ട മുണ്ടക്കൈ-ചൂരല്‍മല നിവാസികള്‍ക്ക് കരകൗശല വസ്തുക്കളും സുവനീറുകളും നിര്‍മ്മിക്കുന്നതില്‍ വിദഗ്ധ ഏജന്‍സികള്‍ പരിശീലനം നല്‍കും. പരിശീലനം ലഭിച്ച തൊഴിലാളികള്‍ക്ക് ഒരു ആര്‍ടി യൂണിറ്റ് രൂപീകരിക്കുന്നതിനും അവരുടെ ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യുന്നതിനും വിപണനം ചെയ്യുന്നതിനും സാമ്പത്തിക സഹായം നല്‍കും.

vachakam
vachakam
vachakam

തനത് കേരളീയ വിഭവങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം സാധാരണക്കാരായ വീട്ടമ്മമാരെ ടൂറിസം മേഖലയുമായി ബന്ധിപ്പിച്ച് വരുമാനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച എക്‌സ്പീരിയന്‍സ് എത്‌നിക്/ലോക്കല്‍ ക്യുസീന്‍ നെറ്റ്‌വര്‍ക്ക്', ഫാം ടൂറിസം പ്രവര്‍ത്തനങ്ങളെ ജനകീയമാക്കുന്നതിനായുള്ള 'കേരള അഗ്രി ടൂറിസം നെറ്റ്‌വര്‍ക്ക്' എന്നീ പദ്ധതികള്‍ക്കായി 5 ലക്ഷം രൂപയും അനുവദിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam