അഞ്ജനയെ ആൺ സുഹ്യത്ത് പുഴയിലേക്ക് തള്ളിയിട്ടതോ? മകളുടെ മരണത്തിൽ പരാതിയുമായി അമ്മ

APRIL 23, 2026, 8:25 PM

 കൊച്ചി:  വിദ്യാർത്ഥിനിയെ കാലടി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് പെൺകുട്ടിയുടെ അമ്മ രംഗത്ത്. 

മകളുടെ ഫോൺ കാണാതായി. അതിൽ ദുരൂഹതയുണ്ട്.  മകളുടേത് കൊലപാതകമാണെന്നും അവൾ ആത്മഹത്യ ചെയ്യില്ലെന്നും അമ്മ പറഞ്ഞു. 

 ഇക്കഴിഞ്ഞ 20-ാം തീയതിയായിരുന്നു പെരുമ്പാവൂർ സ്വദേശി അഞ്ജന ബിജുവിനെ കാലടി പാലത്തിന് സമീപം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 21 വയസായിരുന്നു. പുഴയിൽ അവശനിലയിൽ അഞ്ജനയെ പ്രദേശവാസികളാണ് കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കാലടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. 

vachakam
vachakam
vachakam

 മകളുടെ ആൺസുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്നും അമ്മ പറഞ്ഞു. മകൾ പുഴയിൽ വീണ സമയത്ത് ഒരാൾ ഓടിമറയുന്നത് കണ്ടെന്ന് നാട്ടുകാർ പറഞ്ഞെന്നും അമ്മ കൂട്ടിച്ചേർത്തു. 

 അമ്മയുടെ പരാതി ലഭിച്ചെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. 

 കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് വിദ്യാർത്ഥിയായിരുന്നു അഞ്ജന.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam