ഷിക്കാഗോ സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് ഇടവക വികാരി റവ. ജോ വർഗീസ് മലയിൽ തന്റെ നാലു വർഷത്തെ ഇടവക സേവനത്തിന് ശേഷം തിരികെ നാട്ടിലേക്കു യാത്ര തിരിക്കുന്നു. കഴിഞ്ഞ നാല് വർഷം അച്ചന്റെ ഷിക്കാഗോ എക്യൂമെനിക്കൽ സംരംഭങ്ങൾ സ്വതഃസ്പഷ്ടമായിരുന്നു.
കൗൺസിൽ വൈസ് പ്രസിഡന്റ് യൂത്ത് ഫോറം പ്രസിഡന്റ് സൺഡേ സ്‌കൂൾ കമ്മിറ്റി, മറ്റു പല സ്‌പോർട്‌സ് കമ്മിറ്റികളുടെ ചെയർപേഴ്‌സൺ എന്നീ ഉത്തരവാദിത്വങ്ങളിൽ, ആദരവോടും എളിമത്വത്തോടും തന്റെ വ്യക്തിത്വം മറ്റുള്ളവരെ മനസ്സിലാക്കി പ്രവർത്തിച്ചു. ഏപ്രിൽ മാസം നടന്ന കൗൺസിൽ മീറ്റിങ്ങിൽ കൗൺസിൽ രക്ഷാധികാരി മാർ ജോയ് ആലപ്പാട്ട് പിതാവ് നന്ദി ഫലകം നൽകി ആദരിച്ചു.
തദവസരത്തിൽ കൗൺസിൽ പ്രസിഡന്റ് റവ. ബിജു യോഹന്നാൻ, വൈസ് പ്രസിഡന്റ് റവ. മാത്യു കരുത്തലക്കൽ കോർ എപ്പിസ്‌കോപ്പാ, ജേക്കബ് ജോർജ്, ജോയ്‌സ് ചെറിയാൻ, സാം തോമസ്, പ്രേംജിത്ത് വില്യംസ്, ബിനോയി സ്റ്റീഫൻ, എന്നിവർ ആശംസകൾ അറിയിച്ചു.
തന്റെ മറുപടി പ്രസംഗത്തിൽ ഈ കൗൺസിലിന്റെ ഒരു അഭ്യുദയകാംക്ഷിയായി പ്രവർത്തിക്കുവാൻ കിട്ടിയ അവസരത്തിനായി ദൈവത്തിന് നന്ദി അറിയിച്ചു.
ജോൺസൻ വള്ളിയിൽ, Dn. ജോർജ് കുര്യൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
