ഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് അന്തരിച്ച പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പേര് നൽകണമെന്ന ആവശ്യവുമായി ബിജെപി എംപി.
ഡൽഹിയിലെ ചാന്ദ്നിചൗക്കിനെ ലോക്സഭയിൽ പ്രതിനിധീകരിക്കുന്ന പ്രവീൺ ഖണ്ഡേൽവാലാണ് ഇക്കാര്യം ഉന്നയിച്ച് റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചത്.
തന്റെ കർമമണ്ഡലം കൂടിയായിരുന്ന ഡൽഹിയോട് വൈകാരിക അടുപ്പം വാജ്പേയിക്കുണ്ടായിരുന്നെന്നും റെയിൽവേ സ്റ്റേഷൻ പുനർനാമകരണം ചെയ്യുന്നതിലൂടെ അദ്ദേഹം ആജീവനാന്തം രാജ്യത്തിന് നൽകിയ സേവനത്തിനുള്ള ആദരവായി മാറുമെന്നും ഖണ്ഡേൽവാൽ കത്തിൽ പറയുന്നു.
വരുന്ന മൺസൂൺ സെഷനിൽ ലോക്സഭയിൽ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്, ബെംഗളൂരുവിലെ ക്രാന്തിവീര സംഗൊല്ലി രായണ്ണ സ്റ്റേഷൻ തുടങ്ങിയ ഉദാഹരണങ്ങളും പുനർനാമകരണങ്ങൾക്ക് ഉദാഹരണമായി പ്രവീൺ ഖണ്ഡേൽവാൽ ചൂണ്ടിക്കാണിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്