കെ.എസ്.ആർ.ടി.സി. സ്മാർട്ട് കാർഡ്; റീച്ചാർജ് പരിധി ഉയർത്തി

MARCH 30, 2026, 10:51 PM

പാലക്കാട്: കെ.എസ്.ആർ.ടി.സി. സ്മാർട്ട് കാർഡിന്റെ (ട്രാവൽ കാർഡ്) റീ-ചാർജ് പരിധി മൂവായിരത്തിൽ നിന്ന് 5,000 രൂപയായി ഉയർത്തി. യാത്രക്കാർക്ക് ടിക്കറ്റിന് പണംനൽകുന്നതിന് പകരം കാർഡ് ഉപയോഗിക്കാം.

എ.ടി.എം. കാർഡുകൾ സൈ്വപ്പ് ചെയ്യുന്നതിന് സമാനമായ സംവിധാനമാണ് സ്മാർട്ട് കാർഡിലും ഉപയോഗിക്കുന്നത്.  1,000 രൂപ മുതൽ 1,999 രൂപവരെയുള്ള റീച്ചാർജിന് 40 രൂപ അധികം ലഭിക്കും.

2,000 മുതൽ 100 രൂപയും 3,000 രൂപമുതൽ 150 രൂപയും 4,000 രൂപ മുതൽ 200 രൂപയും കൂടുതലായി ലഭിക്കും. കാർഡിലെ തുകയ്ക്ക് ഒരുവർഷമാണ് കാലാവധി.

vachakam
vachakam
vachakam

ഒരു വർഷത്തിലധികം ഉപയോഗിക്കാതിരുന്നാൽ വീണ്ടും ഉപയോഗക്ഷമമാക്കണം.  100 രൂപയാണ് കാർഡിന്റെ വില. കുറഞ്ഞ റീച്ചാർജ് തുക 100 രൂപയാണ്. കണ്ടക്ടർമാർ, മാർക്കറ്റിങ് എക്സിക്യുട്ടീവ്, കെ.എസ്.ആ.ർടി.സി. യൂണിറ്റുകൾ എന്നിവരിൽനിന്ന് കാർഡ് ലഭിക്കും

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam