ആലപ്പുഴ: ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമൂവൽ ജി സുധാകരനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു.
ഭൂമാഫിയയുടെ ഭാഗമെന്ന ജി സുധാകരൻറെ ആരോപണത്തിനെതിരെയാണ് നിയമ നടപടിക്ക് ഒരുങ്ങുന്നത്.
ജി സുധാകരന് വക്കീൽ നോട്ടീസ് അയക്കുമെന്നും പത്ത് ദിവസത്തിനുള്ളിൽ പ്രസ്താവന പിൻവലിക്കണം എന്നാണാവശ്യമെന്നും ജെയിംസ് സാമൂവൽ പ്രതികരിച്ചു.
മണ്ണ് മാഫിയയുടെയോ ഭൂമാഫിയയുടെയോ ഭാഗമായിട്ടില്ല രാഷ്ട്രീയ പ്രവർത്തനം.
ബജിക്കടയും ലോട്ടറികടയുമാണ് തന്റെ വരുമാനം.'വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്' എന്ന മട്ടിലാണ് ജി സുധാകരനുള്ളത്. എവിടെ നിന്നാണ് വിവരം ലഭിച്ചത് എന്ന് വ്യക്തമാക്കണമെന്നും ജെയിംസ് സാമുവൽ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
