ചാവക്കാട്: സബ് ജയിലിൽ നിന്ന് ചാടിപ്പോയ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി ഗുരുവായൂർ പൊലീസ്.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മലപ്പുറം എടക്കര പലേമാട് പുതിയത്ത് ശ്രീരാജ് (22) എന്ന റിമാൻഡ് പ്രതിയാണ് ജയിൽ ചാടിയത്. പറവട്ടി പൊലീസ് സ്റ്റേഷനിൽ പോക്സോ കേസിൽ പ്രതിയായി റിമാൻഡിലായ ആളാണ് ശ്രീരാജ്.
ജയിലിലെ കേടായ എക്ഹോസ്റ്റ് ഫാൻ നന്നാക്കുന്നതിന് ഇയാളെ സെല്ലിന് പുറത്തിറക്കിയിരുന്നു. ഓടുമേഞ്ഞ കെട്ടിടത്തിന് മുകളിൽ ഫാനിരിക്കുന്ന ചുമരിലേക്കാണ് അധികൃതർ പ്രതിയെ കയറ്റിവിട്ടത്.
കെട്ടിടത്തിന് മുകളിലേക്ക് കയറിയ പ്രതിയെ ഏറെ നേരമായിട്ടും കാണാതായതോടെയാണ് ജയിൽ അധികൃതർ ഇയാൾ രക്ഷപ്പെട്ട വിവരം അറിയുന്നത്.
കെട്ടിടത്തിന് മുകളിലേക്ക് കയറിയ പ്രതി ഓടുമേഞ്ഞ മേൽക്കൂരയിലേക്ക് കയറുകയും തുടർന്ന് സമീപത്തുളള മരത്തിലേക്ക് കയറി സമീപത്തെ സബ് രജിസ്ട്രാർ വളപ്പിലേക്ക് കടക്കുകയുമായിരുന്നുവെന്നാണ് കരുതുന്നത്. ഉടൻ തന്നെ പ്രതിയ്ക്കായുളള അന്വേഷണം ഊർജ്ജിതമാക്കി. തുടർന്ന് പത്തുമണിയോടെ പ്രതിയെ ഗുരുവായൂർ പൊലീസ് പിടികൂടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
