ലോക്കറിലെ നഷ്ടത്തിന് വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം; വ്യക്തത വരുത്തി ധനമന്ത്രി

MARCH 30, 2026, 10:34 PM

മുംബൈ: ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടാൽ ലോക്കറുടമകൾക്ക് ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ വ്യക്തത വരുത്തി.

ലോക്കർ വാടകയുടെ നൂറിരട്ടി തുകയാകും നഷ്ടപരിഹാരമായി ലഭിക്കുകയെന്ന് മന്ത്രി അറിയിച്ചു. ലോക്കറിലെ വസ്തുക്കളുടെ മൂല്യം കണക്കാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം.

ലോക്കറിനുള്ളിൽ ഉപഭോക്താക്കൾ എന്താണ് സൂക്ഷിക്കുന്നതെന്ന് പരിശോധിക്കാൻ ബാങ്കുകൾക്ക് അനുവാദമില്ലെന്നും അത് നിയമവിരുദ്ധമാണെന്നും ധനമന്ത്രി വിശദീകരിച്ചു.

vachakam
vachakam
vachakam

ഉപഭോക്താക്കളുടെ സ്വകാര്യത മാനിച്ചാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വസ്തുക്കൾ പരിശോധിക്കാനോ അവയുടെ കൃത്യമായ മൂല്യം രേഖപ്പെടുത്താനോ കഴിയാത്ത സാഹചര്യത്തിൽ, ഓരോ ലോക്കറിനും വ്യത്യസ്തമായ ഇൻഷുറൻസ് പരിരക്ഷ നൽകുന്നത് അസാധ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

പരിശോധിച്ചുറപ്പാക്കാത്ത വസ്തുക്കൾക്ക് ഏകീകൃത സ്വഭാവത്തിലുള്ള നഷ്ടപരിഹാരമാണ് നടപ്പാക്കാൻ കഴിയുക. അതിനാൽ, വാർഷിക വാടകയുടെ നിശ്ചിത മടങ്ങ് തുക (100 ഇരട്ടി) എന്ന രീതിയിലുള്ള നഷ്ടപരിഹാര വ്യവസ്ഥയാണ് നിലവിൽ പ്രായോഗികമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ബാങ്കുകളുടെ സുരക്ഷാ വീഴ്ച മൂലം ലോക്കറിലെ വസ്തുക്കൾക്ക് നാശനഷ്ടം സംഭവിച്ചാൽ ഈ തുക ഉപഭോക്താക്കൾക്ക് ഉറപ്പായും ലഭിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam