കൊച്ചി: താരസംഘടനയായ അമ്മയിലെ അഡ്‌ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ് രമേശ് പിഷാരടി.
പുറത്തുവന്ന ഓഡിയോ ലീക്കല്ല, റിലീസാണ്. അത് വേദനിപ്പിച്ചു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ് ശ്രമിച്ചത്. എല്ലാവരുമായും സംസാരിച്ചു '. ശ്വേതാമേനോൻ ഉന്നയിച്ച അഴിമതി ആരോപണം വെറും ആരോപണം മാത്രമാണെന്നും പിഷാരടി പറഞ്ഞു.
പ്രസിഡന്റ് രാജിവെച്ച പശ്ചാത്തലത്തിലാണ് ചുമതല ഏറ്റെടുത്തത്. അമ്മയെ കോടതി കയറ്റാൻ താൽപര്യമില്ലെന്നും രമേശ് പിഷാരടി പറഞ്ഞു.
അമ്മയിലെ അഡ്ഹോക്ക് കമ്മിറ്റിക്ക് എറണാകുളം മുൻസിഫ് കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ശ്വേതാ മേനോൻ സമർപ്പിച്ച ഹരജിയിലാണ് കോടതിനടപടി.
ശ്വേത നേതൃത്വത്തിലുള്ള പഴയ കമ്മിറ്റിക്ക് പ്രവർത്തനം തുടരാമെന്നും കോടതി ഉത്തരവിടുകയുണ്ടായി. പിന്നാലെയാണ് പിഷാരടി സ്ഥാനമൊഴിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
